സുപ്രീം കോടതി /ഫയല്‍ 
Kerala

നടിയെ ആക്രമിച്ച കേസ് ജസ്റ്റിസ് ദിനേശ് മഹേശ്വരിയുടെ ബെഞ്ചിന്; വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം തിങ്കളാഴ്ച പരിഗണിക്കും

ദിലീപ് നല്‍കിയ അപേക്ഷയും സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ വിരമിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിനെ ചീഫ് ജസ്റ്റിസ് നിയോഗിച്ചത്.  

കേസിലെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് 2019 നവംബര്‍ 29ന് ഉത്തരവിട്ട ബെഞ്ചില്‍ ജസ്റ്റിസ് ഖാന്‍വില്‍ക്കറിനൊപ്പം ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ഉണ്ടായിരുന്നു. അതേസമയം കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ടുള്ള വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ആവശ്യം സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. 

ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് വിചാരണ കോടതിയുടെ ആവശ്യം പരിഗണിക്കുക. ആറ് മാസം കൂടി സമയം അനുവദിക്കണെമെന്നാണ് വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സൂചന. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ അപേക്ഷയും സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ ജീവിതം താറുമാറാക്കി, ആന്റണിയോടുള്ള പക ഒരിക്കലും മാറില്ല'; ഗോപാലന്‍ പറയുന്നു

നിറ്റ്കോണിൽ ജൂനിയർ എൻജിനീയർമാരുടെ 100 ഒഴിവുകൾ, ഡിപ്ലോമയും ഡിഗ്രിയും ഉള്ളവർക്ക് അവസരം: ഏപ്രിൽ ഒന്ന് മുതൽ എട്ട് വരെ അപേക്ഷിക്കാം

ട്രെയിനിന് നേര്‍ക്ക് കല്ലേറ്, വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്; നാലു പല്ലുകള്‍ കൊഴിഞ്ഞു

വി ശിവന്‍കുട്ടി പിന്തുണ തേടിയിരുന്നു; വോട്ടു വേണ്ടെന്ന വിഡി സതീശന്റെ നിലപാടില്‍ ദുരൂഹത: എസ്ഡിപിഐ

'അവൻ വളരട്ടെ,ആർക്കാണ് ഇത്ര ധൃതി?'; വൈഭവിന്റെ ദേശിയ ടീം പ്രവേശനത്തിനെതിരെ അശ്വിൻ

SCROLL FOR NEXT