അടൂര്‍ പ്രകാശ് ( Adoor Prakash ) വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്
Kerala

മുഖ്യമന്ത്രിയുടെ തീരുമാനങ്ങളില്‍ അതൃപ്തി: ഹൈക്കമാന്‍ഡിനെ കാണാന്‍ അടൂര്‍ പ്രകാശ് ഡല്‍ഹിയിലേക്ക്

തീരുമാനങ്ങളില്‍ നിന്ന് തന്നെ ബോധപൂര്‍വം മാറ്റിനിര്‍ത്തുന്നു എന്നാണ് അടൂര്‍ പ്രകാശിന്റെ പ്രധാന പരാതി

Author : അനില്‍ എസ്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: തീരുമാനങ്ങളില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന പരാതി പരസ്യമാക്കിയതിന് പിന്നാലെ, വിഷയം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് മുന്നിലെത്തിക്കാന്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. തിങ്കളാഴ്ച ഡല്‍ഹിയിലെത്തുന്ന അദ്ദേഹം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്ക് നേരിട്ട് പരാതി നല്‍കും. വിഷയം അടിയന്തരമായി പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

സംസ്ഥാന കോണ്‍ഗ്രസിലെയും മുന്നണിയിലെയും പ്രധാന തീരുമാനങ്ങളില്‍ നിന്ന് തന്നെ ബോധപൂര്‍വം മാറ്റിനിര്‍ത്തുന്നു എന്നാണ് അടൂര്‍ പ്രകാശിന്റെ പ്രധാന പരാതി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും മുഖ്യമന്ത്രി വിഡി സതീശനും ഡല്‍ഹിയിലുണ്ടാകും. അതിനാല്‍ ദേശീയ നേതൃത്വത്തിന് സംസ്ഥാന നേതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ വഴിയൊരുങ്ങും.

'സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് പറയാനുള്ളതെല്ലാം തിങ്കളാഴ്ച കേന്ദ്ര നേതൃത്വത്തെ അറിയിക്കും. തുടര്‍ന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ. എന്നെ ഈ സ്ഥാനത്തുനിന്ന് മാറ്റാനാണ് തീരുമാനമെങ്കില്‍ പോലും അത് അംഗീകരിക്കും' -അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും അദ്ദേഹം എഐസിസി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും.

മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്ന വിഭാഗത്തില്‍ നിന്ന് വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്. അതേസമയം, മുതിര്‍ന്ന ചില നേതാക്കളുടെ പിന്തുണയോടെ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്ന സംശയത്തിലാണ് വിഡി സതീശന്‍ അനുകൂലികള്‍. വിഷയം വച്ചുതാമസിപ്പിക്കാതെ ഹൈക്കമാന്‍ഡ് ഉടന്‍ ഇടപെട്ട് പരിഹാരം കാണുമെന്നാണ് സൂചന.

Keralam UDF convener Adoor Prakash to knock on high command door over displeasure with CM's decisions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായിയുടെ മന്ത്രിസഭയല്ല, ക്യാബിനറ്റിൽ പല കാര്യങ്ങളിലും തർക്കമുണ്ടായി, അത് അഭിമാനത്തോടെ അംഗീകരിക്കുന്നു'

'ചെറുതായൊന്ന് മാറി'; സോണിയയുടെ പുസ്തകത്തിന് എതിരെയുള്ള പ്രതിഷേധത്തില്‍ ബാല്‍ താക്കറെയുടെ ചിത്രംകീറി ശിവസേന നേതാവ്, വിവാദം

പ്രധാനമന്ത്രിയുമായി വിഡി സതീശന്‍ കൂടിക്കാഴ്ച നടത്തി; വികസന വിഷയങ്ങള്‍ ചര്‍ച്ചയായെന്ന് മുഖ്യമന്ത്രി

എം വി ഗോവിന്ദൻ ഇടപെട്ടു; തളിപ്പറമ്പ് സ്വദേശിനിക്ക് ഷാര്‍ജയില്‍ ശമ്പളക്കുടിശ്ശിക ലഭിച്ചു

ജഡ്ജി നിയമനം: നടപടിക്രമത്തില്‍ തീരുമാനത്തിന് 11 വര്‍ഷത്തെ കാലതാമസം; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്