പ്രതീകാത്മക ചിത്രം 
Kerala

23 ടിക്കറ്റുകള്‍ ഒന്നിച്ചെടുത്തു; നിര്‍മ്മാണത്തൊഴിലാളിക്ക് ഭാഗ്യ'കടാക്ഷം'; 70 ലക്ഷം രൂപ 

സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കുന്ന രാജീവ് 23 ടിക്കറ്റുകളാണ് കഴിഞ്ഞദിവസം എടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: നിര്‍മാണത്തൊഴിലാളിക്ക് ഭാഗ്യദേവതയുടെ കടാക്ഷം.  അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ഏഴല്ലൂര്‍ പ്ലാന്റേഷന്‍ നടുവിലെ വീട്ടില്‍ രാജീവിന് ലഭിച്ചു. സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കുന്ന രാജീവ് 23 ടിക്കറ്റുകളാണ് കഴിഞ്ഞദിവസം എടുത്തത്. 

ഇതിലൊന്നിനാണ് ഒന്നാം സമ്മാനം. മറ്റൊരു ടിക്കറ്റിന് സമാശ്വാസ സമ്മാനമായ 8,000 രൂപയും ലഭിച്ചു. നാട്ടുകാരനായ ലോട്ടറി വില്‍പനക്കാരന്‍ മനോഹരനില്‍ നിന്നാണ് രാജീവന്‍ ടിക്കറ്റ് വാങ്ങിയത്.

രാജീവനും കുടുംബവും ഇപ്പോള്‍ വാടകവീട്ടിലാണ് താമസിക്കുന്നത്. ബേക്കറി ജീവനക്കാരിയായ ഭാര്യ ശ്രീജയും മക്കളായ അനാമികയും അഭിനവും ഉള്‍പ്പെടുന്നതാണ് കുടുംബം. സ്വന്തമായി ഒരു വീടു നിര്‍മ്മിക്കണമെന്നതാണ് രാജീവന്റെ വലിയ ആഗ്രഹം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍