പ്രതീകാത്മക ചിത്രം 
Kerala

ഇൻസ്റ്റയിലൂടെ പരിചയപ്പെട്ടു; തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് ആരോപണം; പെൺകുട്ടിയുടെ ബന്ധുക്കളും മോഡലും തമ്മിൽ സംഘർഷം

കൊച്ചിയിൽ നിന്നെത്തിയ മോഡലായ യുവാവും സുഹൃത്തും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിലാണ് സംഘർഷമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഇന്‍സ്റ്റ‌ഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നാരോപിച്ച് സംഘർഷം. കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം വയലടയിലാണ് സംഭവം. പെൺകുട്ടിയുടെ ബന്ധുക്കളും യുവാക്കളും തമ്മിലാണ് സംഘർഷമുണ്ടായത്. ‌

കൊച്ചിയിൽ നിന്നെത്തിയ മോഡലായ യുവാവും സുഹൃത്തും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിലാണ് സംഘർഷമുണ്ടായത്. പരിക്കേറ്റ യുവാക്കളെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘർഷത്തിനിടെ യുവാക്കൾ എത്തിയ കാർ തകർത്തു. 

പെണ്‍കുട്ടിയുടെ സഹോദരനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ ഇടപ്പെട്ടാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. 

പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ വീട്ടിൽ എത്തിച്ചു. മോഡലിങ്ങിൽ അവസരം ചോദിച്ചാണ് പെൺകുട്ടി പരിചയപ്പെട്ടതെന്നു യുവാവ് പറഞ്ഞു. നിലവിൽ കേസ് എടുത്തിട്ടില്ല.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT