Amoebic Meningoencephalitis ഫയല്‍
Kerala

അമീബിക് മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് 17കാരന് രോ​ഗം; ആക്കുളത്തെ സ്വിമ്മിങ് പൂൾ പൂട്ടി

വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 17കാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. കുട്ടി കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കൊപ്പം ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂളിലെത്തി ​കുളിച്ചിരുന്നു. രോ​ഗം സ്ഥിരീകരിക്കപ്പെട്ടതിനു പിന്നാലെ സ്വിമ്മിങ് പൂൾ ആരോ​ഗ്യ വകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാംപിൾ ആരോ​ഗ്യ വകുപ്പ് ശേഖരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ആകെ 66 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 2 കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ മാസം 19 പേർക്ക് രോ​ഗം കണ്ടെത്തിയിരുന്നു.

ഈ വർഷം 66 പേർക്ക് രോ​ഗ ബാധയുണ്ടായെന്നും 17 പേർ മരിച്ചതായും ആരോ​ഗ്യ വകുപ്പ് പുറത്തുവിട്ട കണക്കിൽ പറയുന്നു. മസ്തിഷ്ക ജ്വര കേസുകളിൽ എല്ലാം അമീബിക് മസ്തിഷ്ക ജ്വരമാണോ എന്നു കേരളം പരിശോധിക്കുന്നുണ്ട്.

Amoebic Meningoencephalitis: The swimming pool was closed by the health department after the disease was confirmed. The health department has collected water samples.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടതുപക്ഷത്ത് ഉറച്ചു നില്‍ക്കുന്നുവെന്ന് ജോസ് കെ മാണി; 'ജോസഫ് ഗ്രൂപ്പ് പരുന്തിന് പുറത്തിരിക്കുന്ന കുരുവി'

'എല്ലാം എല്ലാവരോടും വിശദീകരിക്കാൻ കഴിയില്ല'; ധുരന്ധറിൽ രൺവീറും സാറയും തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ച് കാസ്റ്റിങ് ഡയറക്ടർ

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ മനോവിഷമം; സ്ഥാനാര്‍ഥി ജീവനൊടുക്കി

ടിക്കറ്റ് വരുമാനത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്; കെഎസ്ആര്‍ടിസിയുടെ കലക്ഷന്‍ 10 കോടി ക്ലബില്‍

'അഭിമാന താരത്തോടൊപ്പം'; സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി ഭാവന

SCROLL FOR NEXT