sabarimala ഫയൽ
Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

ബുധനാഴ്ച അഭിമുഖം നടത്താനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം. രാമന്‍ നമ്പൂതിരി, വിഷ്ണു നമ്പൂതിരി എന്നിവരെ കൂടി പങ്കെടുപ്പിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ഇരുവരുടേയും അപേക്ഷകൾ ദേവസ്വം ബോര്‍ഡ് നിരസിച്ചിരുന്നു. ബുധനാഴ്ച അഭിമുഖം നടത്താനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ചരിത്രത്തില്‍ ആദ്യമായി ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ മികവ് പരിശോധനയില്‍ അഞ്ചുപേരും അറുപത് ശതമാനത്തിലേറെ മാര്‍ക്ക് നേടിയാണ് യോഗ്യത ഉറപ്പാക്കിയത്. ഈ മാസം പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പില്‍ പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കും.

ശബരിമല മണ്ഡലകാലത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ സംബന്ധിച്ച് അവലോകന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും ഹൈക്കോടതി ദേവസ്വം ബെഞ്ചിനും സമര്‍പ്പിച്ചു. എല്ലാ ജോലികളും ഈ മാസം മുപ്പതിനകം പൂര്‍ത്തിയാക്കും എന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ലേല നടപടികള്‍ ചോര്‍ന്നതിന് പിന്നാലെ കടമുറികള്‍ക്കായി വിളിച്ച റീ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. നാളെ തുടങ്ങി വെള്ളിയാഴ്ചയ്ക്കുള്ളില്‍ കടമുറി ലേലം അന്തിമമാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Appointment of Sabarimala and Malikappuram Melshanthi : High Court directs inclusion of two more candidates in the interview

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു

'കായിക മേളകള്‍ക്ക് സുരക്ഷാ പ്രോട്ടോക്കോള്‍ വരുന്നു'; നീന്തല്‍ മത്സര പന്തല്‍ തകര്‍ന്നതില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി ജനീഷ്

ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേസ് വിമാനം 28,000 അടി താഴേക്ക് കൂപ്പുകുത്തി; ലണ്ടനില്‍ തിരിച്ചിറക്കി