എക്‌സ്പ്രസ് ഇലസ്‌ട്രേഷന്‍ 
Kerala

മഷി നോക്കുന്നതിനിടെ ജോത്സ്യനെ ആക്രമിച്ചു; കഴുത്തിൽ തോർത്ത് മുറുക്കി സ്വർണ്ണം കവർന്നു 

മഷി നോക്കാൻ എന്ന പേരിൽ എത്തിയ രണ്ട് പേരാണ് കവർച്ച നടത്തിയത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പട്ടാപകൽ ജോത്സ്യനെ ആക്രമിച്ച് സ്വർണ്ണാഭരണങ്ങൾ കവർന്നു. മഷി നോക്കാൻ എന്ന പേരിൽ എത്തിയ രണ്ട് പേരാണ് കവർച്ച നടത്തിയത്. പറവൂരിൽ മഷിനോട്ടസ്ഥാപനം നടത്തിവരുന്ന ജോത്സ്യൻ കൊടുങ്ങല്ലൂർ സ്വദേശി വിജയന്റെ (62) ഏഴര പവൻ സ്വർണമാണ് കവർന്നത്. 
‍‍
മൂന്ന് വർഷമായി വാടകയ്ക്ക് സ്ഥാപനം നടത്തിവരികയാണ് വിജയൻ തൈക്കൂട്ടത്തിൽ. ഇന്നലെ വിജയന്റെ സ്ഥാപനത്തിലെത്തിയ രണ്ട് പേരിൽ ഒരാൾ മുഖം നോക്കി ഭാവി പ്രവചിക്കണമെന്ന് ആവശ്യപ്പെട്ടു. വിജയൻ ഇയാളോട് വീട്ടിൽ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞപ്പോൾ ഭാര്യയും കുഞ്ഞുമായി മടങ്ങിയെത്താം എന്നറിയിച്ചു. ഇയാൾ ഫോൺ നമ്പർ ആവശ്യപ്പെട്ടു. തന്റെ വിസിറ്റിങ് കാർഡ് എടുക്കാൻ വിജയൻ തിരിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന ആൾ കഴുത്തിൽ തോർത്ത് ചുറ്റിമുറുക്കുകയായിരുന്നു. ഇതോടെ ബോധം നഷ്ടമായി.

ഉണർന്നപ്പോഴാണ് ആഭരണങ്ങൾ നഷ്ടമായെന്നറിഞ്ഞതെന്ന് വിജയൻ പറഞ്ഞു. മൂന്നര പവൻ തൂക്കം വരുന്ന മണിമാല, രണ്ട് പവന്റെ ചെയിൻ, രണ്ട്  പവൻ വീതമുള്ള രണ്ട് മോതിരങ്ങൾ എന്നിവയും മൊബൈൽ ഫോണും ബൈക്കിന്റെ താക്കോലുമാണ് കവർന്നത്. ഉച്ചക്ക് പന്ത്രണ്ടരയോടെ പറവൂർ പെരുവാരം ജംഗ്ഷന് സമീപമാണ് സംഭവം നടന്നത്. പറവൂർ പൊലിസ് സ്ഥലത്തെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടങ്ങി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ മോള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, ദുരൂഹമായി എന്തോ നടന്നിട്ടുണ്ട്, കാരണം അറിയണം'; സായ് ഹോസ്റ്റിലെ ആത്മഹത്യയില്‍ അന്വേഷണത്തിന് പ്രത്യേക സംഘം

കലോത്സവം നാലാം ദിനത്തിലേയ്ക്ക്; കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം, കണ്ണൂര്‍ ജില്ല ഒന്നാമത്

കേരള സർവകലാശാലയിൽ ഗസ്റ്റ് ലക്ചറർ നിയമനത്തിന് അപേക്ഷിക്കാം

'സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പൊതുസമൂഹത്തിനും നന്ദി', സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതില്‍ സിസ്റ്റര്‍ റാണിറ്റ്

200 എംപി കാമറ, 7600 mah ബാറ്ററി, ചൂടാവുന്നത് ഒഴിവാക്കാന്‍ കൂളിങ് സിസ്റ്റം; ഐക്യൂഒഒ ഇസഡ്11 ടര്‍ബോ വിപണിയില്‍

SCROLL FOR NEXT