പ്രതീകാത്മക ചിത്രം 
Kerala

മലപ്പുറത്ത് ആശുപത്രിയില്‍ ഗര്‍ഭിണിക്ക് രക്തം മാറി നല്‍കി, ഒ നെഗറ്റീവിന്‌പകരം ബി പോസിറ്റീവ്, പ്രതിഷേധം

പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയതായി ആരോപണം

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയതായി ആരോപണം. പാലപ്പെട്ടി സ്വദേശിനി റുക്‌സാനയ്ക്ക് ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് നല്‍കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വിദഗ്ധ ചികിത്സയ്ക്കായി റുക്‌സാനയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റുക്‌സാനയെ ചില ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ കീഴിലുള്ള പൊന്നാനി മാതൃശിശു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ മാറുന്നതിന് രക്തം നല്‍കാന്‍ തീരുമാനിച്ചു. റുക്‌സാനയുടേത് ഒ നെഗറ്റീവ് ഗ്രൂപ്പ് രക്തമാണ്. എന്നാല്‍ ബി പോസിറ്റീവ് രക്തമാണ് നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

രക്തം മാറിയെന്ന് മനസിലാക്കിയ ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചതായി ബന്ധുക്കള്‍ പറയുന്നു. നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് റുക്‌സാന. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ പൊന്നാനി മാതൃശിശു ആശുപത്രിയിലേക്ക് പ്രതിഷേധവുമായി എത്തി.വീഴ്ച സംബന്ധിച്ച് അന്വേഷിക്കാമെന്ന് സൂപ്രണ്ട് പ്രതിഷേധക്കാരോട് പറഞ്ഞു. ആശുപത്രിയില്‍ നടന്ന സംഭവം മലപ്പുറം ഡിഎംഒയെ അറിയിച്ചു. സംഭവത്തില്‍ ഡിഎംഒ റിപ്പോര്‍ട്ട് തേടിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

SCROLL FOR NEXT