കണ്ണിന് കുളിരായി അതിരപ്പിള്ളി വെള്ളച്ചാട്ടം 
Kerala

കണ്ണിന് കുളിരായി അതിരപ്പിള്ളി വെള്ളച്ചാട്ടം; വിഡിയോ

വിനോദസഞ്ചാരികളുടെ കണ്ണുകൾക്ക് കുളിർമ പകർന്ന് നിറഞ്ഞ് പതഞ്ഞ് കുതിച്ചൊഴുകുകയാണ്

സമകാലിക മലയാളം ഡെസ്ക്

ചാലക്കുടി: മഴ ശക്തമായതോടെ നിറഞ്ഞൊഴുകി അതിരപ്പിള്ളി വെള്ളച്ചാട്ടം. വിനോദസഞ്ചാരികളുടെ കണ്ണുകൾക്ക് കുളിർമ പകർന്ന് നിറഞ്ഞ് പതഞ്ഞ് കുതിച്ചൊഴുകുകയാണ്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

മഴ കുറഞ്ഞതോടെ കുറച്ചുനാളുകളായി വെള്ളമില്ലാതെ മിലിഞ്ഞിരുന്ന വെള്ളച്ചാട്ടമാണ് ഇപ്പോൾ സമൃദ്ധമായിരിക്കുന്നത്. കനത്ത മഴയ്ക്കൊപ്പം പൊരിങ്ങല്‍ക്കുത്ത് ഡാം തുറക്കുക കൂടി ചെയ്തതോടെ അതിരപ്പിള്ളി മനോഹര കാഴ്ച സമ്മാനിക്കുകയായിരുന്നു. ഈ സീസനില്‍ ആദ്യമായാണ് ഇത്രയധികം വെള്ളം ഒഴുകിയെത്തിയത്. വാഴച്ചാലിലും ചാര്‍പ്പയിലും വെള്ളം കൂടുതലായി ഒഴുകിയെത്തുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മഴക്കാലത്തെ അതിരപ്പിള്ളിയുടെ മനോഹര കാഴ്ച കാണാനായി നിരവധി ആരാധകരാണ് എത്തുന്നത്. റോഡില്‍ നിന്ന് തന്നെ അതിരപ്പള്ളിയുടെ സൗന്ദര്യം സഞ്ചാരികള്‍ക്ക് കാണാം. താഴേക്ക് ഇറങ്ങി ചെല്ലുന്തോറും വെള്ളച്ചാട്ടത്തിന്റെ രൗദ്രഭാവം ആസ്വദിക്കാനാകും. വെള്ളം കൂടുതല്‍ ഉള്ള സമയങ്ങളില്‍ താഴേക്ക് ഇറങ്ങാന്‍ അനുമതി ഉണ്ടാകില്ല. മഴ തകര്‍ത്ത് പെയ്താല്‍ അതിരപ്പിള്ളിയിലേക്ക് പ്രവേശനം അനുവദിക്കില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT