പ്രതീകാത്മക ചിത്രം 
Kerala

നഴ്സിന്റെ വേഷത്തിൽ എത്തി; പ്രസവിച്ചു കിടന്ന യുവതിയെ ഞരമ്പിൽ വായു കുത്തിവച്ച് കൊല്ലാൻ ശ്രമം; ഭർത്താവിന്റെ പെൺ സു​ഹൃത്ത് കസ്റ്റഡിയിൽ

സംഭവത്തിൽ യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത് പുല്ലുകുളങ്ങര സ്വദേശി അനുഷ (25)യെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പ്രസവിച്ചു കിടക്കുകയായിരുന്ന യുവതിയെ കൊല്ലാൻ ശ്രമം. സംഭവത്തിൽ മറ്റൊരു യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹ (24)ക്ക് നേരെയാണ് ആക്രമണം. പരുമല സെന്റ് ​ഗ്രി​ഗോറിയോസ് ആശുപത്രിയിലാണ് യുവതി പ്രസവിച്ചു കിടന്നത്. 

സംഭവത്തിൽ യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത് പുല്ലുകുളങ്ങര സ്വദേശി അനുഷ (25)യെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അനുഷക്കെതിരെ കൊലപാതകത്തിനു കേസെടുത്തു. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ സംഭവം. 

നഴ്സിന്റെ വേഷത്തിൽ ആശുപത്രിയിൽ എത്തിയാണ് അനുഷ, സ്നേഹയെ കൊല്ലാൻ നോക്കിയത്. ഒഴിഞ്ഞ സിറഞ്ചിലൂടെ സ്നേ​ഹയുടെ ഞരമ്പിൽ വായു കുത്തിവച്ച് കൊല്ലാനാണ് നോക്കിയത്. പിന്നാലെ യുവതിക്ക് ഹൃദയാഘാതമുണ്ടായെങ്കിലും അപകട നില തരണം ചെയ്തതായാണ് റിപ്പോർട്ട്. അനുഷയുടെ കൈയിൽ നിന്നു പൊലീസ് സിറിഞ്ച് പിടിച്ചെടുത്തു. 

ജീവനക്കാർക്ക് തോന്നിയ സംശയമാണ് സ്നേഹയുടെ ജീവൻ രക്ഷിച്ചത്. യുതിയുടെ മുറിയിൽ നിന്നു അനുഷ ഇറങ്ങിപ്പോകുന്നതു കണ്ട ജീവനക്കാർ ഇവരെ തടഞ്ഞു നിർത്തി. പിന്നാലെ പുളിങ്കീഴ് പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

യുവതിയെ കൊല്ലാൻ പദ്ധതിയിട്ടു തന്നെയാണ് അനുഷ ആശുപത്രിയിലെത്തിയതെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഫാർമസിസ്റ്റായി ജോലി ചെയ്ത പരിചയമുണ്ട് അനുഷയ്ക്ക്. രക്ത ധമനികളിൽ വായു കയറിയാൽ ഹൃദയാഘാതം സംഭവിക്കമെന്നു മനസിലാക്കിയാണ് യുവതിയുടെ നീക്കം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT