ടെലിവിഷൻ ദൃശ്യം 
Kerala

കിണർ കുഴിക്കുന്നതിനിടെ പാറക്കല്ല് താഴേയ്ക്കിട്ട് തൊഴിലാളിയെ കൊല്ലാൻ ശ്രമം; ഞെട്ടിയ്ക്കുന്ന സംഭവം

കിണർ കുഴിക്കുന്നതിനിടെ പാറക്കല്ല് താഴേയ്ക്കിട്ട് തൊഴിലാളിയെ കൊല്ലാൻ ശ്രമം; ഞെട്ടിയ്ക്കുന്ന സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കിണർ കുഴിച്ചുകൊണ്ടിരിക്കെ തൊഴിലാളിയെ ദേഹത്ത് കല്ലിട്ട് കൊല്ലാൻ ശ്രമം. പാറശ്ശാല ഉദിയൻകുളങ്ങരയിൽ ഇന്ന് രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ധനുവച്ചപുരം സ്വദേശി ഷൈൻകുമാറിനെ സുഹൃത്തും ഒരുമിച്ച് ജോലി ചെയ്യുന്നയാളുമായ ബിനുവാണ് പാറക്കല്ല് ദേഹത്തിട്ട് കൊല്ലാൻ ശ്രമിച്ചത്. പരിക്കേറ്റ ഷൈൻകുമാറിനെ നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഷൈൻകുമാറും മറ്റൊരു തൊഴിലാളിയായ ഭുവനചന്ദ്രനും കിണർ കുഴിക്കുന്നതിനിടെയാണ് ബിനു കല്ലിട്ട് കൊല്ലാൻ ശ്രമിച്ചത്. ഷൈൻകുമാറും ഭുവനചന്ദ്രനും കിണറിനുള്ളിൽ ഇറങ്ങിയ സമയത്ത് ഇവിടെയെത്തിയ ബിനു മുകളിൽ നിന്ന് വലിയ പാറക്കല്ല് ഷൈൻകുമാറിന്റെ ദേഹത്തേക്കിടുകയായിരുന്നു. കല്ല് വീണ് ഷൈൻകുമാറിന്റെ കൈയിലാണ് പരിക്കേറ്റത്. പരിക്കേറ്റയുടൻ ഷൈൻകുമാർ കിണറിനുള്ളിൽ തളർന്നുവീണു. 

ഇതോടെ പരിഭ്രാന്തിയിലായ ഭുവനചന്ദ്രനും നാട്ടുകാരും അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. തുടർന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് ഷൈൻകുമാറിനെ പുറത്തേക്ക് എത്തിച്ചത്. ഒരുമിച്ച് ജോലി ചെയ്യുന്ന ഷൈൻകുമാറും ബിനുവും തമ്മിൽ കഴിഞ്ഞ ദിവസം കൂലി സംബന്ധിച്ച തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതക ശ്രമത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍