നവജാതശിശു ( newborn baby)  പ്രതീകാത്മക ചിത്രം
Kerala

കോട്ടയത്ത് പിഞ്ചുകുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം; അച്ഛന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

ഈരാറ്റുപേട്ടയില്‍ താമസിക്കുന്ന ഉത്തര്‍ പ്രദേശ് സ്വദേശിക്കാണ് കുഞ്ഞിനെ വില്‍ക്കാന്‍ തീരുമാനിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയം കുമ്മനത്ത് പിഞ്ചുകുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം. രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെയാണ് വില്‍ക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ലോണ്‍ഡ്രി ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശിയാണ് രണ്ടര മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചത്. ഈരാറ്റുപേട്ടയില്‍ താമസിക്കുന്ന ഉത്തര്‍ പ്രദേശ് സ്വദേശിക്കാണ് കുഞ്ഞിനെ വില്‍ക്കാന്‍ തീരുമാനിച്ചത്.

ഇതരസംസ്ഥാന തൊഴിലാളിയാണ് വില്‍പ്പനയ്ക്ക് ഇടനിലക്കാരനായി നിന്നത്. 50,000 രൂപയ്ക്ക് കുട്ടിയെ വില്‍ക്കാനായിരുന്നു ധാരണ. എന്നാല്‍ വില്‍പ്പനയെ കുട്ടിയുടെ അമ്മ എതിര്‍ത്തു. അമ്മ മറ്റു ജോലിക്കാരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കുട്ടിയുടെ അച്ഛന്‍, ഇടനിലക്കാരന്‍, കുട്ടിയെ വാങ്ങാനെത്തിയ യുപി സ്വദേശി എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. കുട്ടി അമ്മയുടെ ഒപ്പമാണുള്ളത്. സിഡബ്ല്യുുസി അടക്കം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

Attempt to sell a new born baby in Kottayam's Kummanam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

​വേനൽക്കാലത്ത് നല്ലതാണ്, പക്ഷെ ഡ്രാ​ഗൺ ഫ്രൂട്ടിന് ചില പാർശ്വഫലങ്ങളുണ്ട്

വിദേശത്തേക്ക് പോകാന്‍ ബംഗളൂരുവിലെ ജോലി രാജിവച്ച് നാട്ടിലെത്തി; നഴ്‌സ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു

വ്യായാമം ചെയ്തിട്ടും കുടവയറ് കുറയുന്നില്ലേ? പരീക്ഷിക്കാം ഈ മൂന്ന് ഡ്രിങ്ക്

വിറ്റാമിൻ സി സെറം ഏത് സമയത്താണ് ഉപയോ​ഗിക്കേണ്ടത്?

SCROLL FOR NEXT