വാട്സാപ്പിൽ വന്ന ചിത്രം 
Kerala

പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് കടുവാക്കുട്ടികളുടെ നിറമടിച്ച് തട്ടിപ്പിന് ശ്രമം; വാട്‌സ്ആപ്പിലൂടെ പരസ്യം; യുവാവ് അറസ്റ്റില്‍

വാട്‌സ്ആപ്പിലൂടെയാണ് കടുവക്കുഞ്ഞുങ്ങള്‍ വില്‍പനയ്‌ക്കെന്ന് യുവാവ് അറിയിപ്പ് നല്‍കിയത്

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: പൂച്ചക്കുഞ്ഞുങ്ങളെ നിറം അടിച്ച് കടുവക്കുഞ്ഞുങ്ങളെന്ന പേരില്‍ തട്ടിപ്പിന് ശ്രമിച്ച യുവാവ് പിടിയില്‍. തിരുവണ്ണാമല ആരണി സ്വദേശി പാര്‍ഥിപന്‍ (24) ആണ് വനം വകുപ്പിന്റെ പിടിയിലായത്. വാട്‌സ്ആപ്പിലൂടെയാണ് കടുവക്കുഞ്ഞുങ്ങള്‍ വില്‍പനയ്‌ക്കെന്ന് യുവാവ് അറിയിപ്പ് നല്‍കിയത്. 

3 മാസം പ്രായമായ കടുവക്കുഞ്ഞിന് ഒന്നിന് 25 ലക്ഷം രൂപ വിലവരുമെന്നും പണം നല്‍കിയാല്‍ 10 ദിവസത്തിനകം എത്തിച്ചു നല്‍കുമെന്നുമായിരുന്നു അറിയിപ്പ്. മൂന്ന് കടുവക്കുഞ്ഞുങ്ങള്‍ക്ക് ആഹാരം നല്‍കുന്ന ചിത്രം സഹിതമാണ്  ഞായറാഴ്ച പാര്‍ഥിപന്‍ വാട്‌സാപ്പില്‍ അറിയിപ്പ് നല്‍കിയത്. 

ഇതു ശ്രദ്ധയില്‍പ്പെട്ട വനം വകുപ്പ് അന്വേഷണം തുടങ്ങിയതോടെ, പാര്‍ഥിപന്‍ ഒളിവില്‍പോയി. പിന്നീട് വെല്ലൂര്‍ ചര്‍പ്പണമേടില്‍ നിന്നാണ്  പാര്‍ഥിപനെ പിടികൂടിയത്. ഉദ്യോഗസ്ഥര്‍ ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും വന്യമൃഗങ്ങളുടെ കുഞ്ഞുങ്ങളെ കണ്ടെത്താനായില്ല. 

അമ്പത്തൂര്‍ സ്വദേശിയായ സുഹൃത്താണ് കടുവക്കുഞ്ഞുങ്ങളുടെ ചിത്രം ഇയാള്‍ക്കു നല്‍കിയതെന്നാണ് വിവരം. കടുവക്കുട്ടികളെ അന്വേഷിച്ചെത്തുന്നവര്‍ക്ക് പൂച്ചക്കുട്ടികളെ നിറമടിച്ചു കൊടുക്കാനായിരുന്നു പരിപാടിയെന്ന് പാര്‍ഥിപന്‍ മൊഴി നല്‍കിയതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

SCROLL FOR NEXT