രാജു,ഫസ്മിന 
Kerala

'വെള്ളം അടിച്ചാണോ ഇയാള്‍ വണ്ടി ഓടിക്കുന്നത്?' വ്യാജപ്രചരണങ്ങളില്‍ വ്‌ളോഗര്‍ക്കെതിരെ പരാതിയുമായി ഓട്ടോ ഡ്രൈവര്‍

രാജു മദ്യപിച്ച് വാഹനം ഓടിച്ചുവെന്ന് കാണിച്ച് വ്‌ളോഗര്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: മദ്യപിച്ച് വാഹനം ഓടിക്കുന്നുവെന്ന സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണങ്ങളില്‍ വ്‌ളോഗര്‍ക്കെതിരെ പരാതിയുമായി ഓട്ടോ ഡ്രൈവര്‍. തൊടുപുഴയില്‍ ഓട്ടോ ഓടിക്കുന്ന കാരിക്കുളം പ്ലാന്റേഷനില്‍ താമസിക്കുന്ന ടി കെ രാജുവാണ് പൊലീസില്‍ പരാതി നല്‍കിയത്. സാമൂഹ്യമാധ്യമങ്ങള്‍ വഴി തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് പറഞ്ഞ് വ്‌ളോഗര്‍ ഫസ്മിന സക്കീറിനെതിരെയാണ് രാജു പരാതി നല്‍കിയിരിക്കുന്നത്.

തൊടുപുഴയിലെ ഓട്ടോ ഡ്രൈവര്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നുവെന്ന് പറഞ്ഞു രാജുവിന്റെ വിഡിയോ പങ്കുവെച്ചാണ് വ്‌ളോഗര്‍ സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് പങ്കിട്ടത്.

'വെള്ളം അടിച്ചാണോ ഇയാള്‍ വണ്ടി ഓടിക്കുന്നത്, ശ്രദ്ധിക്കാതെ വണ്ടി ഓടിച്ചാല്‍ ബാക്കിലിരിക്കുന്ന ആളുകള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍ എന്തു ചെയ്യുമെന്നും ഓട്ടോ ഡ്രൈവറോട് ചോദിക്കുന്നതടക്കമുള്ള വിഡിയോ ആണ് വ്‌ളോഗള്‍ പങ്കുവെച്ചത്. രാജു മദ്യപിച്ച് വാഹനം ഓടിച്ചുവെന്ന് കാണിച്ച് വ്‌ളോഗര്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

എന്നാല്‍ താന്‍ മദ്യപിച്ച് വാഹനം ഓടിച്ചെന്ന ആരോപണം തെളിയിക്കുന്ന പക്ഷം ഒരു ലക്ഷം രൂപയോ തന്റെ ഓട്ടായോ നല്‍കുമെന്നാണ് രാജുവിന്റെ മറുവാദം. സംഭവത്തെ കുറിച്ച് രാജു പറയുന്നത്- ട്രാന്‍സ്‌പോര്‍ട്ട് ബസ്റ്റാന്റില്‍ പോയി തിരിച്ചു വരുന്ന വഴിയാണ് യുവതി കൈ കാണിച്ച് ഓട്ടോയില്‍ കയറിയത്. രണ്ട് പേരുണ്ടായിരുന്നു. അവര്‍ ഒരു ഹോട്ടലിന്റെ പേര് പറഞ്ഞു. പക്ഷെ അതെനിക്ക് അറിയില്ലായിരുന്നു. അത് കഴിഞ്ഞ് സുഡിയോയില്‍ പോകണമെന്ന് പറഞ്ഞു. രണ്ടും എനിക്കറിയാത്ത സ്ഥലമായതുകൊണ്ട് കാണിച്ചു തരുവാണെങ്കില്‍ കൊണ്ടുവിടാമെന്നും പറഞ്ഞു.

രണ്ടു ദിവസം കഴിഞ്ഞ് സ്റ്റാന്‍ഡില്‍ കിടന്ന് വണ്ടി ഓടിക്കുന്ന പയ്യന്‍ പറഞ്ഞത്, ചേട്ടന്റെ ഒരു വിഡിയോ വന്നിട്ടുണ്ടല്ലോ എന്താ പറ്റിയേ എന്ന് ചോദിച്ചു. അപ്പോഴാണ് അറിയുന്നത്. താന്‍ തെറിയോ ചീത്തയോ പറഞ്ഞില്ലെന്നുമാണ് രാജുവിന്റെ പ്രതികരണം. ഈ വിഡിയോ വന്നതിന്റെ പേരില്‍ തന്നെ ആരും ഓട്ടത്തിന് വിളിക്കുന്നില്ലെന്നും ജീവിതം വഴിമുട്ടി നില്‍ക്കുകയാണെന്നും രാജു പറഞ്ഞു.

Auto driver files complaint against vlogger for allegedly driving drunk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിയറും വൈനുമല്ലാതെ എന്താണ് വീര്യം കുറഞ്ഞ മദ്യം? ബെവ്‌കോ കൗണ്ടറുകളിലെത്തും റെഡി ടു ഡ്രിങ്ക് ബിവറേജസ്; ലക്ഷ്യം കോടികളുടെ വരുമാനം

സ്ട്രെസ് ഫ്രീ ആകാൻ ചെമ്പരത്തി ചായ; പൂക്കൾ ഉണക്കി സൂക്ഷിക്കാം

മുല്ലപ്പെരിയാറില്‍ കേരളവും തമിഴ്‌നാടും വീണ്ടും നേര്‍ക്കുനേര്‍ ?; പുതിയ ഡാം അനുവദിക്കില്ലെന്ന വിജയ് സര്‍ക്കാര്‍ നിലപാടിനെതിരെ ഇടുക്കിയില്‍ പ്രതിഷേധം

പൊലീസിനെ ആക്രമിച്ചത് അടക്കം ഒന്‍പത് കേസുകള്‍; കാര്‍ വളഞ്ഞ് പൊലീസ്, പിടികിട്ടാപ്പുള്ളി പിടിയില്‍

പയ്യാമ്പലം ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി