ആനക്കിടിയിലൂടെ പിഞ്ചു കുഞ്ഞിനെ കടത്തുന്നു  വിഡിയോ ദൃശ്യം
Kerala

പേടി മാറ്റാനായി ആനയ്ക്കടിയിലൂടെ പിഞ്ചുകുഞ്ഞിനെ കടത്തി; കാല്‍ചുവട്ടില്‍ വീണ കുഞ്ഞ് രക്ഷപ്പെട്ടത് അത്ഭുതകരമായി

ആറ് മാസം മുന്‍പ്‌ മദം പൊട്ടി പാപ്പാനെ കൊന്നതിന് തളച്ചിട്ട ആനയുടെ അരികിലാണ് പേടി മാറ്റാനായി കുട്ടിയെ എത്തിച്ചത്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: പേടി മാറ്റാന്‍ ആനയുടെ തുമ്പിക്കൈക്കിടയിലൂടെ കടത്തുന്നതിനിടെ പിഞ്ചുകുഞ്ഞ് പാപ്പാന്റെ കൈയില്‍ നിന്ന് താഴെ വീണു. ആലപ്പുഴ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലാണ് സംഭവം. ആനയുടെ മുന്നില്‍ വീണ കുഞ്ഞ തലനാരഴിയ്ക്കാണ് രക്ഷപ്പെട്ടത്. ആറ് മാസം മുന്‍പ്‌ മദം പൊട്ടി പാപ്പാനെ കൊന്നതിന് തളച്ചിട്ട ആനയുടെ അരികിലാണ് പേടി മാറ്റാനായി കുട്ടിയെ എത്തിച്ചത്

ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെയാണ് ജീവന്‍ പണയം വച്ച് പാപ്പാന്‍മാര്‍ അലക്ഷ്യമായി കൊണ്ടുപോയത്. ഹരിപ്പാട്ട് സ്‌കന്ദന്‍ എന്ന ആന നേരത്ത രണ്ട് ആളുകളെ ചവിട്ടിക്കൊന്നിരുന്നു. ആനയെ ഭയന്ന് നോക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡിന്റെ പാപ്പാന്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കൊട്ടിയത്ത് നിന്നുള്ള അഭിലാഷ് എന്നായാളെ താല്‍ക്കാലിക പാപ്പനാക്കിയിരുന്നു.

അഭിലാഷിന്റെ കൈയില്‍ നിന്നാണ് കുട്ടി താഴെ വീണത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം ഉണ്ടായതെങ്കിലും അതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത് ഇപ്പോഴാണ്. സംഭവത്തില്‍ ആനയുടെ പാപ്പനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഭാഗ്യം കൊണ്ടുമാത്രമാണ് പിഞ്ചുകുഞ്ഞ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

Baby miraculously survives after falling under elephant's feet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണ്ണക്കൊള്ള : തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍

'മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് വിക്രമിന് കിട്ടി; കേരളത്തിൽ കലാഭവൻ മണിയെ ജൂറി പരാമർശത്തിൽ നിർത്തി'

ഈ ഭക്ഷണങ്ങള്‍ പല്ലുകളുടെ ആരോഗ്യത്തിന് ദോഷകരം

താമര തണ്ട് റെസിപ്പി; രുചിയിലും ആരോ​ഗ്യത്തിലും കിടിലൻ

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉറ്റ ബന്ധം; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കുരുക്കായി പത്മകുമാറിന്റെയും ദേവസ്വം ജീവനക്കാരുടെയും മൊഴികള്‍

SCROLL FOR NEXT