സതീശന്‍ 
Kerala

ബക്കാര്‍ഡിയുടെ ലേബല്‍ കുപ്പിയില്‍ വ്യാജമദ്യം; റെയ്ഡില്‍ കണ്ടെത്തിയത് 33 ലിറ്റര്‍ വ്യാജമദ്യം

കൊഞ്ചിറയിലെ വാടക വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 33 ലിറ്റര്‍ വ്യാജമദ്യവും 20 ലിറ്റര്‍ കോടയും 2ലക്ഷം രൂപയും വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിലകൂടിയ വിദേശമദ്യക്കുപ്പികളില്‍ നിറച്ച് വില്‍പനയ്‌ക്കെത്തിച്ച വ്യാജമദ്യം പിടികൂടി. ഓണക്കാലം ലക്ഷ്യമിട്ട് എത്തിച്ച 33 ലിറ്റര്‍ വ്യാജമദ്യമാണ് തിരുവനന്തപുരത്ത് പിടികൂടിയത്. കൊഞ്ചിറയിലെ വാടക വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 33 ലിറ്റര്‍ വ്യാജമദ്യവും 20 ലിറ്റര്‍ കോടയും 2ലക്ഷം രൂപയും വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് തേക്കട കൊഞ്ചിറ പെരുംകൂര്‍ കാര്‍ത്തികയില്‍ വാടകയ്ക്ക് താമസിക്കുന്ന സതീശന്‍(64) അറസ്റ്റിലായി. കുറച്ച് കാലമായി പ്രതി കൊഞ്ചിറയില്‍ വാടക വീട് കേന്ദ്രീകരിച്ച് വ്യാജ മദ്യനിര്‍മ്മാണവും വില്‍പ്പനയും നടത്തി വരുന്നതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി സുദര്‍ശനന് വിവരം ലഭിച്ചിരുന്നു. ഈ വിവരം നെടുമങ്ങാട് പൊലീസ് സബ് ഡിവിഷനിലേക്കും വട്ടപ്പാറ പൊലീസിനും കൈമാറി.

തുടര്‍ന്ന് നെടുമങ്ങാട് എ.എസ്.പി അച്യുത് അശോക്, വട്ടപ്പാറ സി.ഐ.ശ്രീജിത്ത്, എസ്.ഐമാരായ ബിനിമോള്‍, പ്രദീപ്, മനോജ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സൂരജ്, സജീവ്, പ്രശാന്ത്, ബിനോയി, മാധവന്‍ എന്നിവര്‍ അടങ്ങിയ സംഘം നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്നും വിദേശ മദ്യക്കുപ്പികളില്‍ നിറച്ചിരുന്ന വ്യാജമദ്യവും കോടയുമടക്കം പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Bacardi labelled bottle filled with fake liquor man held with 33 litre liquor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗംഗാനദിയില്‍ കുളിച്ചതോടെ ജീവിതം മാറി, സസ്യാഹാരം ശീലമാക്കി: ഉപരാഷ്ട്രപതി

കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; 90,000ന് മുകളില്‍ തന്നെ

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

SCROLL FOR NEXT