ഫയല്‍ ചിത്രം 
Kerala

ആറാം ക്ലാസുകാരിയുടെ പുറത്ത് അടിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

ബസിൽ കയറിയ ആറാം ക്ലാസുകാരിയുടെ പുറത്ത് ഇയാൾ അടിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ആറാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. കെഎസ്ആർടിസി പറവൂർ ഡിപ്പോയിലെ ബസ് ഡ്രൈവർ ആന്റണി വി സെബാസ്റ്റ്യനെ ആണ് സസ്പെൻഡ് ചെയ്തത്. ബസിൽ കയറിയ ആറാം ക്ലാസുകാരിയുടെ പുറത്ത് ഇയാൾ അടിക്കുകയായിരുന്നു. 

ജനുവരി 30നു വൈകിട്ട് 4ന് പറവൂർ ഡിപ്പോയിൽ നിന്ന് ചാത്തനാട്ടേക്കുള്ള ബസിൽ കയറിയ വിദ്യാർത്ഥിനിക്കാണ് മർദനമേറ്റത്. മുൻപും ഇയാൾ കുട്ടിയുടെ പുറത്ത് അടിച്ചിട്ടുണ്ടെന്നും അമ്മ നൽകിയ പരാതിയിൽ പറയുന്നു. അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെടുത്തത്. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുടേതാണ് ഉത്തരവ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT