ഉത്രാടദിനം ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന 
Kerala

ഉത്രാടദിനം ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന; നാളെയും ഞായറാഴ്ചയും മദ്യശാലകള്‍ തുറക്കില്ല

തിരുവോണദിവസവും ശ്രീനാരായണ ഗുരു ജയന്തി ദിനത്തിലും സംസ്ഥാനത്തെ ബെവ്‌കോ ഔട്ട് ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കാത്തതിനാല്‍ ഉത്രാട ദിവസമായ ഇന്ന് മദ്യം വാങ്ങാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവോണദിവസവും ശ്രീനാരായണ ഗുരു ജയന്തി ദിനത്തിലും സംസ്ഥാനത്തെ ബെവ്‌കോ  ഔട്ട് ലെറ്റുകള്‍ തുറന്നുപ്രവര്‍ത്തിക്കാത്തതിനാല്‍ ഉത്രാട ദിവസമായ ഇന്ന് മദ്യം വാങ്ങാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഇത്തവണ റെക്കോര്‍ഡ് മദ്യവില്‍പ്പനയാകും സംസ്ഥാനത്ത് രേഖപ്പെടുത്തുകയെന്നാണ് അധികൃതരുടെ കണക്കൂകൂട്ടല്‍.

കഴിഞ്ഞ ഓണക്കാലത്ത് ഉത്രാടപ്പാച്ചില്‍ ദിവസം സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് ബെവ്‌കോയിലൂടെ 818.21 കോടി രൂപയുടെ മദ്യ വില്‍പ്പന നടന്നിരുന്നു. ഇത്തവണയും സമാനമായ രീതിയില്‍ മദ്യവില്‍പ്പന ഉയരാനുള്ള സാധ്യതയാണ് സംസ്ഥാനത്തുള്ളത്. പുതിയെ റെക്കോഡ് വില്‍പ്പന ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇത്തവണ ഓണം പ്രമാണിച്ച് ബെവ്‌കോ ജീവനക്കാര്‍ക്ക് ലഭിച്ച ബോണസ് തുകയും ശ്രദ്ധേയമായിരുന്നു. 102,500 രൂപ റെക്കോഡ് ബോണസാണ് ഇത്തവണ ബെവ്‌കോ ജീവനക്കാര്‍ക്ക് ലഭിച്ചത്. എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. കടകളിലേയും ഹെഡ്ക്വാര്‍ട്ടേഴ്‌സിലേയും ക്ലിനിങ് സ്റ്റാഫിനും എംപ്ലോയ്‌മെന്റ് സ്റ്റാഫിനും 6000 രൂപ ബോണസ് ആയി നല്‍കും. കഴിഞ്ഞ വര്‍ഷം ഇത് 5000 രൂപയായിരുന്നു. ഹെഡ് ഓഫീസിലേയും വെയര്‍ ഹൗസുകളിലേയും സുരക്ഷാ ജീവനക്കാര്‍ക്ക് 12500 രൂപ ബോണസ് ആയി ലഭിക്കും.

Bevco registers record sales on Uthradam day

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT