Big python on tree near kochi eranakulathappan ground screen grab
Kerala

വഴിയെ പോയവര്‍ വെറുതെയൊന്ന് മുകളിലേയ്ക്ക് നോക്കി; മരത്തിന് മുകളില്‍ കൂറ്റന്‍ പെരുമ്പാമ്പ്, അതും കൊച്ചി നഗരത്തില്‍

സമീപത്തുള്ള കടക്കാരെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളത്തപ്പന്‍ ഗ്രൗണ്ടിന് സമീപത്തുള്ള മരത്തിന് മുകളില്‍ കൂറ്റന്‍ പെരുമ്പാമ്പ്. റോഡിലൂടെ നടന്നു പോയവരാണ് മരത്തിന് മുകളില്‍ പാമ്പിനെ കണ്ടത്. പെരുമ്പാമ്പ് മരത്തിലേക്ക് ഇഴഞ്ഞു കയറുന്നതാണ് യാത്രക്കാരുടെ ശ്രദ്ധയില്‍പെട്ടത്. സമീപത്തുള്ള കടക്കാരെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു.

മരത്തിന്റെ ഏറ്റവും മുകളിലാണ് പെരുമ്പാമ്പുള്ളത്. കാക്കകളെത്തി പാമ്പിനെ കൊത്തുന്നുണ്ട്. ഇത്തരം പെരുമ്പാമ്പുകള്‍ നഗരത്തിലേക്ക് എത്തുക പതിവില്ല. സാധാരണ കിഴക്കന്‍ മലവെള്ളത്തില്‍ ഒഴുകിവരാറുണ്ട്. കായലിലൂടെ എത്തുന്ന ഇവ വേലിയേറ്റ സമയത്താണ് കരക്കടിയുന്നത്. പലപ്പോഴായി പെരുമ്പാമ്പിനെ ഇവിടങ്ങളില്‍ കാണാറുണ്ട്.

എന്നാല്‍ ഇത്ര വലിയ പെരുമ്പാമ്പ് എങ്ങനെയാണ് എത്തിയതെന്ന സംശയത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ഒഴുക്കില്‍പെട്ട് എത്തിയതാകാം എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമാനം. പിടികൂടി വനമേഖലയില്‍ വിടാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

Big python on tree near kochi eranakulathappan ground

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

ശൈലപുത്രി മുതൽ സിദ്ധിദാത്രി വരെ, നവദുർഗ്ഗയിലെ ഒൻപത് രൂപങ്ങൾ; നവരാത്രിയുടെ പ്രാധാന്യമെന്ത്?

​Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്‌വാദി പാർട്ടിയും ഭാഗമായേക്കും

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്‌സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർ​ഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ