അബു താഹിര്‍ ടിവി ദൃശ്യം
Kerala

തുറന്നു കിടന്ന കാനയിലേക്ക് ബൈക്ക് വീണു; യുവാവ് മരിച്ചു

ചേലക്കര സ്വദേശി അബു താഹിര്‍ ആണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തുറന്നു കിടന്ന കാനയില്‍ വീണ് യുവാവ് മരിച്ചു. ചേലക്കര സ്വദേശി അബു താഹിര്‍ (22) ആണ് മരിച്ചത്. തൃശൂര്‍ വാഴക്കോട് സംസ്ഥാന പാതയില്‍ വെച്ചായിരുന്നു അപകടം.

ബൈക്ക് നിയന്ത്രണം വിട്ട് മൂടാത്ത കാനയില്‍ വീഴുകയായിരുന്നു. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന പാലക്കാട് അസീസിന് പരിക്കേറ്റു. ആറടിയോളം താഴ്ചയുള്ള കുഴിയിലേക്കാണ് അബു താഹിര്‍ വീണത്.

റോഡു നിര്‍മ്മിച്ചെങ്കിലും കാന മൂടിയിരുന്നില്ല. റോഡിന് സമീപം സംരക്ഷണ ഭിത്തി നിര്‍മ്മിച്ചിരുന്നെങ്കിലും അപകടം ഉണ്ടാകുമായിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. രാത്രിയില്‍ ഇവിടെ അപകടസാധ്യത ഏറെയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന് നേരെ ആക്രമണം; നിരവധി തവണ മുഖത്തടിച്ചു- വിഡിയോ

8,000 mAh ബാറ്ററി, 200എംപി കാമറ; ഐക്യൂഒഒ 15ടി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍, ഫീച്ചറുകള്‍

ഗുരുവായൂരില്‍ സ്വര്‍ണ പ്രഭയില്‍ തിളങ്ങി നവീകരിച്ച ദീപസ്തംഭം; ആഭ്യന്തര മന്ത്രിക്ക് വെണ്ണ കൊണ്ട് തുലാഭാരം

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം, മരിച്ചത് യുവാവ്; കണ്ണൂരില്‍ രണ്ടുപേര്‍ ചികിത്സയില്‍

നിപയ്ക്ക് പുറമെ മലേറിയയും, കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചു

SCROLL FOR NEXT