ബിനോയ് വിശ്വം മാധ്യമങ്ങളെ കാണുന്നു  
Kerala

ക്രെഡിറ്റ് സിപിഐക്ക് വേണ്ട; വിജയം ഇടതുപക്ഷത്തിന്റെത്; മുഖ്യമന്ത്രി വിശദീകരിക്കുമെന്ന് ബിനോയ് വിശ്വം

വിജയത്തിന്റെയോ പരാജയത്തിന്റെയോ കണക്ക് എടുക്കാന്‍ സിപിഐ ഇല്ല. വിജയത്തിന്റെ കാര്യമാണെങ്കില്‍ ഈ വിജയം എല്‍ഡിഎഫിന്റെ വിജയമാണ്. ഇടതുപക്ഷ ആശയത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിജയമാണ്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം കാബിനറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഈ വിജയം എല്‍ഡിഎഫിന്റെ വിജയമാണെന്നും ഇടതുപക്ഷ ആശയത്തിന്റെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും വിജയമാണെന്നും ബിനോയ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

' വിജയത്തിന്റെയോ പരാജയത്തിന്റെയോ കണക്ക് എടുക്കാന്‍ സിപിഐ ഇല്ല. വിജയത്തിന്റെ കാര്യമാണെങ്കില്‍ ഈ വിജയം എല്‍ഡിഎഫിന്റെ വിജയമാണ്. ഇടതുപക്ഷ ആശയത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിജയമാണ്. കാബിനറ്റ് യോഗം നടക്കുകയാണ്. യോഗതീരുമാനം അതുകഴിഞ്ഞാല്‍ ഉടനെ തന്നെ മുഖ്യമന്ത്രി അറിയിക്കും'. ബിനോയ് പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ സിപിഎമ്മും സിപിഐയും തമ്മില്‍ ധാരണയായതിന് പിന്നാലെയാണ്, സിപിഐ മന്ത്രിമാര്‍ യോഗത്തിനെത്തിയത്. പിഎം ശ്രീ വിഷയത്തില്‍ തുടര്‍നടപികള്‍ക്കായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചേക്കും. സിപിഐ മന്ത്രിമാരും ഇതിലുള്‍പ്പെടുമെന്നാണ് വിവരം.

പിഎംശ്രീ ധാരണാപത്രം റദ്ദാക്കുക എന്ന ആവശ്യത്തില്‍നിന്ന് ഒരടിപോലും പിന്നോട്ടില്ലെന്ന നിലപാടായിരുന്നു സിപിഐക്ക്. എന്നാല്‍ കരാര്‍ ഒപ്പിട്ടസ്ഥിതിക്ക് ഇത് റദ്ദാക്കുന്നതിലുള്ള സാങ്കേതികമായ പ്രശ്നങ്ങളാണ് മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയ്ക്ക് വരിക. ചില വ്യവസ്ഥകളോടെ കരാര്‍ അംഗീകരിക്കണോ കരാര്‍ പൂര്‍ണ്ണമായി റദ്ദാക്കി നിയമപരമായി മുന്നോട്ട് പോകുമോ എന്നതും സര്‍ക്കാര്‍ വിശദീകരിക്കേണ്ടി വരും.സംസ്ഥാനത്തിന് അവകാശപ്പെട്ട ഫണ്ട് പിടിച്ചുവാങ്ങുന്നതിനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണ് കരാറിലൊപ്പിട്ടതെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വിശദീകരണം.

Binoy Viswam Reaction on pm shri project

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

ദൂരദർശനിൽ സീനിയ‍ർ കറസ്പോണ്ട​ന്റ് , ആറ്റിങ്ങൽ ഗവ ഐ ടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ഒരുമാസത്തില്‍ ചേര്‍ന്നത് 3.21 കോടി സ്ത്രീകള്‍; ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡ്

SCROLL FOR NEXT