Pranesh Rajendran 
Kerala

Kerala Election 2026: എല്‍ഡിഎഫിന് വോട്ടു തേടി ബിജെപി സ്ഥാനാര്‍ഥി; വിവാദമായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

സിജെപി ഡീല്‍ വീണ്ടും പുറത്തു വന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുമേഷ് അച്യുതന്‍ പരിഹസിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ഇടതുമുന്നണി സ്ഥാനാര്‍ഥിക്ക് വോട്ടു ചോദിച്ച് ബിജെപിയുടെ സ്ഥാനാര്‍ഥി. ചിറ്റൂലിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പ്രാണേഷ് രാജേന്ദ്രനാണ് എല്‍ഡിഎഫ് സ്ഥാനാർഥി വി മുരുകദാസിനായി വോട്ടു തേടിയത്. വിവാദമായതോടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രാണേഷ് പിന്‍വലിച്ചു.

ചിറ്റൂരില്‍ ഇടതുപക്ഷവും ബിജെപിയും തമ്മിലുള്ള സിജെപി ഡീല്‍ വീണ്ടും പുറത്തു വന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുമേഷ് അച്യുതന്‍ പരിഹസിച്ചു. എന്നാല്‍ ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് താനല്ലെന്നും, ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടതാണോയെന്ന് സംശയമുണ്ടെന്നുമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി പ്രാണേഷ് വിശദീകരിക്കുന്നത്.

ജനാധിപത്യത്തെ അപഹസിക്കുന്ന കോണ്‍ഗ്രസ് നാടകത്തില്‍ ചിറ്റൂര്‍ തിരിച്ചടിക്കുമെന്നു പറഞ്ഞാണ് പ്രാണേഷിന്റെ എഫ്ബി പോസ്റ്റ് തുടങ്ങുന്നത്. ചിറ്റൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുരുകദാസിന് മോതിരമാണ് ചിഹ്നം. അപരനായ സ്ഥാനാര്‍ഥിക്ക് സമാനമായ, മാലയുമാണ് ചിഹ്നം. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും അപരന്റെ പോസ്റ്ററുകള്‍ പിടിച്ചെടുത്തിയിരുന്നു.

ഇതു പരാമര്‍ശിച്ചാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ എഫ്ബി പോസ്റ്റ് തുടങ്ങുന്നത്. നാടിന്റെ നന്മയും വികസനത്തുടര്‍ച്ചയും ആഗ്രഹിക്കുന്ന ചിറ്റൂരിലെ ജനത ഈ കുത്സിത നീക്കങ്ങളെ തള്ളിക്കളയും. നമ്മുടെ വോട്ട് വികസനത്തിന്, നമ്മുടെ വോട്ട് വി മുരുകദാസിന്, നമ്മുടെ ചിഹ്നം മോതിരം എന്നിങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വ്യക്തമാക്കി.

BJP candidate Pranesh Rajendran asks for votes for LDF candidate.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും

ബാത്റൂമിലും നിങ്ങളുടെ ഡ്രസ്സിങ് ടേബിളിലും കാലാവധി കഴിഞ്ഞ് കിടക്കുന്ന ഈ സാധനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

ജയിലര്‍ 2വില്‍ തമന്നയെ മിസ് ചെയ്യും, ഒരു പാട്ടിലെങ്കിലും കൊണ്ടുവരാമെന്ന് നെല്‍സണോട് പറഞ്ഞതാണ്: രജനികാന്ത്