Anoop Antony facebook
Kerala

'അവസാനം വരെ ബിജെപി കൂടെയുണ്ടാകും'; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ അനൂപ് ആന്റണി

കന്യാസ്ത്രീകളുടെ അറസ്റ്റ് സംബന്ധിച്ച് നീതിപൂര്‍വമായ ഇടപെടലുണ്ടാകുമെന്നാണ് അനൂപ് ആന്റണി വ്യക്തമാക്കിയത്. ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രിയില്‍ നിന്ന് വിവരങ്ങള്‍ തേടുമെന്നും അനൂപ് ആന്റണി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളും കുടുംബവും ഡല്‍ഹിയിലെത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ കണ്ട സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി. കന്യാസ്ത്രീകളുടെ അറസ്റ്റ് സംബന്ധിച്ച് നീതിപൂര്‍വമായ ഇടപെടലുണ്ടാകുമെന്നാണ് അനൂപ് ആന്റണി വ്യക്തമാക്കിയത്. ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രിയില്‍ നിന്ന് വിവരങ്ങള്‍ തേടുമെന്നും അനൂപ് ആന്റണി പറഞ്ഞു.

ഛത്തീസ്ഗഡിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. നീതിപൂര്‍വമായ ഇടപെടല്‍ സാധ്യമാക്കാനാണ് ബിജെപി പ്രതിനിധി എന്ന നിലയില്‍ കന്യാസ്ത്രീകളുടെ കുടുംബത്തോടൊപ്പം വന്നത് എന്നും അനൂപ് കൂട്ടിച്ചേര്‍ത്തു.

സിസ്റ്റര്‍മാരായ പ്രീതി മേരിയും വന്ദന ഫ്രാന്‍സിസുമാണ് ഡല്‍ഹിയിലെ വസതിയില്‍ എത്തി സന്ദര്‍ശിച്ചത്. കന്യാസ്ത്രീകളും ബന്ധുക്കളും രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയും ചര്‍ച്ചയില്‍ പങ്കെടുത്തു. കേസ് റദ്ദാക്കാന്‍ ഉള്ള നടപടികള്‍ ആലോചിക്കാനാണ് കൂടിക്കാഴ്ച നടത്തിയത്.

BJP State General Secretary Anoop Antony reacts to the incident where nuns and their families arrested in Chhattisgarh reached Delhi and met BJP State President Rajeev Chandrasekhar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT