സിസിടിവി ദൃശ്യങ്ങള്‍ 
Kerala

കോണ്‍ഗ്രസിനെതിരായ കള്ളപ്പണ ആരോപണം; കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റേതെന്ന് പറയുന്ന നീല ട്രോളി ബാഗുമായി ഫെനി മറ്റൊരുവാഹനത്തില്‍ ഹോട്ടലിന് പുറത്തിറങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണത്തില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം. എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റേതെന്ന് പറയുന്ന നീല ട്രോളി ബാഗുമായി ഫെനി മറ്റൊരുവാഹനത്തില്‍ ഹോട്ടലിന് പുറത്തിറങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ഹോട്ടലില്‍ പൊലീസ് പരിശോധനയ്ക്ക് എത്തുന്നതിന് മുമ്പ് പാലക്കാട്ടെ കെപിഎംഹോട്ടലില്‍ നിന്ന് പുറത്തേക്ക് പോയപ്പോള്‍ ഫെനിയുടെ കൈവശമുണ്ടായത് തന്റെ ബാഗായിരുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞിരുന്നു. വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ വാഹനത്തിലാണ് ഫെനി ഈ ബാഗ് കയറ്റുന്നത്. ഈ സമയത്ത് രാഹുല്‍ മാങ്കൂട്ടത്തിലും വാഹനത്തിനടുത്തുണ്ടായിരുന്നതായി ദൃശ്യങ്ങളില്‍ കാണാം.

എന്നാല്‍ ഇതേബാഗുമായി ഫെനി വീണ്ടും ഹോട്ടലിനകത്തേക്ക് പോയി. പിന്നീട് മറ്റൊരു ബാഗുമായി തിരിച്ചു വരികയും വീണ്ടും ഇന്നോവ ക്രിസ്റ്റ കാറില്‍ കയറി. ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ ഗ്രേ കളറുള്ള ഇന്നോവ കാറില്‍ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. രാഹുല്‍ സഞ്ചരിച്ച വാഹനത്തിന് പിന്നില്‍ മറ്റൊരു വാഹനത്തിലാണ് ഫെനി സഞ്ചരിച്ചതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത്. സംഭവ ദിവസം താന്‍ ഹോട്ടലില്‍ വന്നിരുന്നതായും അവലോകന യോഗത്തിന് ശേഷം താന്‍ കോഴിക്കോട്ടേക്ക് പോയി എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ നേരത്തെ പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജെൻസൻ ഹുവാങ് എൻവിഡിയ തലപ്പത്ത് തിരിച്ചെത്തി; വീണ്ടും സിഇഒ

ബിജെപി നേതാവിനെ വെടിവെച്ചു കൊന്ന കേസിലെ പ്രതി ജീവനൊടുക്കിയ നിലയില്‍

'സംഘം നിറവേറ്റുന്നത് സാംസ്‌കാരിക കര്‍ത്തവ്യം, രാജ്യസ്‌നേഹവും ദേശീയബോധവും തലമുറകള്‍ക്ക് പകര്‍ന്നുനല്‍കേണ്ട സംസ്‌കാരം'; ആര്‍എസ്എസ് വേദിയില്‍ മോഹന്‍ലാല്‍

'സുപ്രിയ സുലെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കണം'; ബിജെപിയുമായി ശരദ് പവാര്‍ ചര്‍ച്ച നടത്തി, റിപ്പോര്‍ട്ട്

'ദേശീയ സമ്പത്ത്', വലിയ രാജ്യസ്‌നേഹി; ജെന്‍സന്‍ ഹുവാങ്ങിനെ തിരിച്ചെടുത്തതിനെ സ്വാഗതം ചെയ്ത് ട്രംപ്