പിണറായി വിജയന്‍ 
Kerala

'ഇയാളെ കൊണ്ട് മടുത്തു, ഞങ്ങളും കമ്യൂണിസ്റ്റുകാര്‍'; തൃക്കാക്കരയിലെ നവകേരള സദസിന് ബോംബ് ഭീഷണി

തിങ്കളാഴ്ചയാണ് തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി. തപാല്‍ മാര്‍ഗം എഡിഎമ്മിനാണ് ഭീഷണിക്കത്ത് ലഭിച്ചത്. സംഭവത്തില്‍ തൃക്കാക്കര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

കാക്കനാട് പോസ്റ്റ് ഓഫിസില്‍ എത്തിയ കത്ത് ഇന്നാണ് എഡിഎമ്മിന് ലഭിച്ചത്. അജ്ഞാതാനാണ് ഭീഷണിക്കത്ത് അയിച്ചിരിക്കുന്നത്. തൃക്കാക്കരയിലെ നവകേരള സദസിന്റെ വേദിയില്‍ കുഴി ബോംബ് വയ്ക്കുമെന്നാണ് കത്തില്‍ പറയുന്നത്.  'ഇയാളെ കൊണ്ട് മടുത്തു. ഞങ്ങളും കമ്യൂണിസ്റ്റുകാര്‍ തന്നെയാണ്. സര്‍വനാശത്തിനായി ബോംബ് വയ്ക്കും'-   കത്തില്‍ പറയുന്നു.

കത്ത് എഡിഎം തൃക്കാക്കര പൊലീസിന് കൈമാറി. തിങ്കളാഴ്ചയാണ് തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്നത്. കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്നാണ് നേരത്തെ നവകേരള സദസ് മാറ്റിവെച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

20 വര്‍ഷങ്ങള്‍, അണ്ണാ ഹസാരെ ഉള്‍പ്പെടെ128 സാക്ഷികള്‍: കോണ്‍ഗ്രസ് നേതാവ് പവന്‍രാജെയുടെ കൊലപാതകക്കേസില്‍ വിധി ഇന്ന്

'പണി' അറിയാത്ത ഒരു 'പണിക്കാരൻ'; സ്പെയിനിന്റെ പ്രധാന സ്ട്രൈക്കർ ആദ്യ 30 മിനിറ്റിൽ പന്ത് തൊട്ടതേ ഇല്ല!

നാലുദിവസം മുന്‍പ് കാണാതായി; പ്രവാസി മലയാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

'അത് സംവരണ വിരുദ്ധമല്ല, അങ്ങനൊരു മോശം പ്രസ്താവന ഞാന്‍ പറയില്ല'; വിമര്‍ശനങ്ങള്‍ക്കെതിരെ അഭിനവ് സുന്ദര്‍ നായക്

SCROLL FOR NEXT