Bose Krishnamachari  ഫേയ്സ്ബുക്ക്
Kerala

ബോസ് കൃഷ്ണമാചാരി ബിനാലെ വിട്ടു; കുടുംബപരമായ കാരണങ്ങളാലെന്ന് വിശദീകരണം

ബിനാലെയുടെ വളര്‍ച്ചയില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്ന് ബോസ് കൃഷ്ണമാചാരി രാജി വച്ചു. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്നു ബോസ് കൃഷ്ണമാചാരി. കുടുംബപരമായ കാരണങ്ങളാണ് രാജിയ്ക്ക് പിന്നിലെന്നാണ് വിശദീകരണം.

ബിനാലെയുടെ വളര്‍ച്ചയില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. എല്ലാ ബിനാലെയിലെയും നിറ സാന്നിധ്യമായിരുന്നു. പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ച് തുടങ്ങിയെന്ന് ബിനാലെ അധികൃതര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. ബിനാലെ ചെയര്‍പേഴ്‌സണ്‍ വി വേണുവാണ് ബോസിന്റെ രാജിക്കാര്യം അറിയിച്ചത്.

Bose Krishnamachari leaves Biennale; family reasons explained

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെഎം മാണിക്ക് തലസ്ഥാനത്ത് സ്മാരകം; കവടിയാറില്‍ 25 സെന്റ് ഭൂമി അനുവദിച്ച് സര്‍ക്കാര്‍

കലോത്സവം മതനിരപേക്ഷതയുടേയും വൈവിധ്യങ്ങളുടേയും മഹത്തായ ആ​ഘോഷം: ശിവൻകുട്ടി

ഭക്തര്‍ക്ക് സായൂജ്യം; പൊന്നമ്പലമേട്ടില്‍ മകരജ്യോതി

നല്ല ഉറക്കത്തിന് ​ഗീ മിൽക്ക്, സിംപിൾ റെസിപ്പി

പരസ്യമായി അപമാനിച്ചു; അതിജീവിതയുടെ അഭിഭാഷക ജഡ്ജിക്കെതിരെ ഹൈക്കോടതിയില്‍

SCROLL FOR NEXT