പിടിയിലായ ആന്ധ്രാ സ്വദേശികള്‍  
Kerala

ലക്ഷക്കണക്കിന് രൂപയുടെ ബിഎസ്എന്‍എല്‍ കേബിള്‍ മോഷ്ടിച്ചു; ഏഴ് ആന്ധ്രാ സ്വദേശികള്‍ പിടിയില്‍

100 മീറ്ററോളം നീളമുള്ളതും ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്നതുമായ കോപ്പര്‍ കമ്മ്യൂണിക്കേഷന്‍ കേബിളുകളാണ് മോഷണം പോയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തൃശൂര്‍: താണാവ് ഓവര്‍ ബ്രിഡ്ജിന് സമീപത്തുനിന്ന് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ബിഎസ്എന്‍എല്‍ കോപ്പര്‍ കമ്മ്യൂണിക്കേഷന്‍ കേബിളുകള്‍ മോഷ്ടിച്ച സംഭവത്തില്‍ ഏഴ് ആന്ധ്രാപ്രദേശ് സ്വദേശികളെ ടൗണ്‍ നോര്‍ത്ത് പൊലീസ് പിടികൂടി. സായി റാം (40), എം. ചെങ്ങണ്ണന്‍ (25) ടി. ചെങ്ങണ്ണന്‍ (50) , ടി. യേശു (25) ശിവകുമാര്‍ (21) വംശി (25) പ്രവീണ്‍ കുമാര്‍ @ ബാനു (19) എന്നിവരാണ് പിടിയിലായത്.

ഈ മാസം 3 ന് രാത്രിയായിരുന്നു സംഭവം. 100 മീറ്ററോളം നീളമുള്ളതും ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്നതുമായ കോപ്പര്‍ കമ്മ്യൂണിക്കേഷന്‍ കേബിളുകളാണ് മോഷണം പോയത്. ബി.എസ്.എന്‍.എല്‍ പാലക്കാട് എക്‌സ്‌ചേഞ്ചിലെ ജൂനിയര്‍ എന്‍ജിനീയര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കഴിഞ്ഞ ഏഴാം തീയതി വടക്കഞ്ചേരി ഭാഗത്ത് സംശയാസ്പദമായ രീതിയില്‍ കാണപ്പെട്ട 13 ആന്ധ്ര സ്വദേശികളെയും ഇവര്‍ സഞ്ചരിച്ചിരുന്ന AP 39 UM 0507 നമ്പര്‍ വാഹനവും പൊലീസ് പിടികൂടിയിരുന്നു. പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ റോഡ് പണി ചെയ്യുന്നവരാണ് അറസ്റ്റിലായവരെന്ന് പൊലീസ് പറഞ്ഞു.

കസ്റ്റഡിയിലുള്ളവരുടെ പക്കല്‍നിന്ന് ഏകദേശം ഒരടിയോളം നീളമുള്ള കേബിളുകളും 12,600 രൂപയും പൊലീസ് കണ്ടെടുത്തു. എസ്.ഐമാരായ പ്രകാശ്, അജയ് എസ്. മേനോന്‍, ഫാസില്‍, എസ്.സി.പി.ഒമാരായ സനോജ്, നിഷ്, അജീഷ്, രാജേഷ്, സുധീര്‍, വിന്‍സന്റ്, രഘു, വിനോദ്, സുനില്‍, കൃഷ്ണദാസ്, ജോണ്‍ ക്രൂസ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

BSNL cable worth lakhs of rupees stolen; Seven Andhra natives arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആറില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നത? വിശദീകരണവുമായി കേന്ദ്രം

ചക്കക്കൊമ്പൻ ഉൾപ്പെടെ മൂന്ന് ആനകളെ മാറ്റിപ്പാർപ്പിക്കാൻ വനംവകുപ്പ് തീരുമാനം; നടപടികൾ രണ്ട് മാസത്തിനകം

യുഎഇയില്‍ സര്‍ക്കാര്‍ പദ്ധതിയില്‍ മലയാളികള്‍ക്കും അവസരം; 1,000 ദിര്‍ഹം മുതല്‍ നിക്ഷേപിക്കാം, മികച്ച റിട്ടേണ്‍, വിശദാംശങ്ങള്‍

ഇ ഡി അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും: കോൺഗ്രസിന് ഇരട്ടത്താപ്പെന്ന് കെ കെ ശൈലജ

ആരോ​ഗ്യവാനായിരുന്നിട്ടും പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായി, ഹാർട്ട് അറ്റാക്കിന് പിന്നിലെ നിശബ്ദ കാരണങ്ങൾ