bullet train AI Image
Kerala

കേരളത്തിലേക്ക് തമിഴ്നാട് വക ബുള്ളറ്റ് ട്രെയിൻ! അനുമതി തേടി കത്ത്

സാധ്യതാ പഠനം നടത്താൻ തമിഴ്നാട്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കേരളത്തിലേക്ക് രണ്ട് ബുള്ളറ്റ് ട്രെയിൻ പാതകൾ നിർമിക്കുന്നതിനു സാധ്യതാ പഠനം നടത്താൻ അനുമതി തേടി തമിഴ്നാട് സർക്കാർ. ഇക്കാര്യം വ്യക്തമാക്കി തമിഴ്നാട് സർക്കാർ റെയിൽവേ ബോർഡിനു കത്തയച്ചു. ചെന്നൈയിൽ നിന്ന് തിരുച്ചിറപ്പള്ളി- നാ​ഗർകോവിൽ വഴി തിരുവനന്തപുരത്തേക്കും സേലം- കോയമ്പത്തൂർ വഴി എറണാകുളത്തേക്കുമാണ് പാതകൾ പരി​ഗണിക്കുന്നത്.

നിർമാണം പുരോ​ഗമിക്കുന്ന അഹമ്മദാബാദ്- മുംബൈ ബുള്ളറ്റ് ട്രെയിൻ പാതയുടെ മാതൃകയിൽ രാജ്യത്തെ പ്രധാന ന​ഗരങ്ങളെ കൂട്ടിയിണക്കി അതിവേ​ഗ റെയിൽ ഇടനാഴികൾ നിർമിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നുണ്ട്. അതിനിടെയാണ് കേരളത്തിലേക്കുള്ള പാതകളുടെ സാധ്യതാ പഠനം നടത്താൻ തമിഴ്നാട് മുൻകൈയെടുക്കുന്നത്.

ചെന്നൈയിൽ നിന്നു ഹൈദരാബാദിലേക്കും മൈസൂരിലേക്കുമുള്ള അതിവേ​ഗ പാതകൾ കേന്ദ്ര സർക്കാർ കഴിഞ്ഞ ബജറ്റിൽ മുന്നോട്ടു വച്ചിരുന്നു. അതിനു പുറമേയാണ് തിരുവനന്തപുരം, കൊച്ചി പാതകളുടെ സാധ്യത തേടി തമിഴ്നാട് നീക്കം.

ചെന്നൈയിൽ നിന്നു കൊച്ചി വഴി തിരുവനന്തപുരത്തേക്ക് ബുള്ളറ്റ് ട്രെയിൻ പാത നിർമിക്കാനുള്ള നിർദ്ദേശം 2010ലെ റെയിൽവേ ബജറ്റിലുണ്ടായിരുന്നു. 2009ൽ റെയിൽവേ അവതരിപ്പിച്ച വിഷൻ 2020 കർമ പദ്ധതിയിൽ ഇതടക്കം ആറ് അതിവേ​ഗ റെയിൽപ്പാതകളാണ് വിഭാവനം ചെയ്തിരുന്നത്. എന്നാൽ പിന്നീടു വന്ന എൻഡിഎ സർക്കാർ മുംബൈ- അഹമ്മദാബാദ് പാതയാണ് ആദ്യ ബുള്ളറ്റ് ട്രെയിനിനു വേണ്ടി തിരഞ്ഞെടുത്തത്. ഈ വർഷം മറ്റ് പാതികൾ കൂടി പ്രഖ്യാപിച്ചപ്പോഴും കേരളത്തെ ഉൾപ്പെടുത്തിയില്ല.

The Tamil Nadu government has sought permission to conduct a feasibility study to build two bullet train lines to Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍, അറാക് പ്ലാന്‍റ് ആക്രമിച്ചു

ജെന്‍ സി പ്രക്ഷോഭം: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി അറസ്റ്റില്‍

ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി; കൗണ്‍സിലറെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്

ഇറാൻ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍, ഐപിഎൽ പൂരം തുടങ്ങുന്നു... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പി ശ്രീകുമാര്‍ കേരള ഹൈക്കോടതി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍

SCROLL FOR NEXT