പ്രതീകാത്മക ചിത്രം 
Kerala

നാളെ മുതല്‍ ബസ്, ഓട്ടോ നിരക്കുകള്‍ കൂടും; ബസ് ചാര്‍ജ് മിനിമം 10 രൂപ 

സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ 20 രൂപയില്‍ നിന്നും 22 രൂപയായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ കൂടും. ബസ് ചാര്‍ജ് മിനിമം എട്ടു രൂപയില്‍ നിന്ന് പത്തു രൂപയാകും. കിലോമീറ്ററിന് ഒരു രൂപ കൂടും. ഓട്ടോ ചാര്‍ജ് മിനിമം 25 രൂപയില്‍ നിന്നും 30 രൂപയായും കൂടും. ടാക്‌സി മിനിമം നിരക്ക് ഇരുന്നൂറ് രൂപയാകും. 

സിറ്റി ഫാസ്റ്റ് സര്‍വീസുകളുടെ നിരക്ക് 10 രൂപയില്‍ നിന്നും 12 രൂപയും, ഫാസ്റ്റ് പാസ്സഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസ്സഞ്ചര്‍ സര്‍വീസുകള്‍ 14 രൂപയില്‍ നിന്നും 15 രൂപയും സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ 20 രൂപയില്‍ നിന്നും 22 രൂപയുമായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

എക്‌സ്പ്രസ്സ്, സൂപ്പര്‍ എക്‌സ്പ്രസ്സ്, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്സ്, സൂപ്പര്‍ ഡീലക്‌സ് / സെമീ സ്ലീപ്പര്‍ സര്‍വീസുകള്‍, ലക്ഷ്വറി / ഹൈടെക് ആന്റ് എയര്‍കണ്ടീഷന്‍ സര്‍വീസുകള്‍, സിംഗിള്‍ ആക്‌സില്‍ സര്‍വീസുകള്‍, മള്‍ട്ടി ആക്‌സില്‍  സര്‍വീസുകള്‍, ലോ ഫ്‌ളോര്‍ എയര്‍കണ്ടീഷന്‍ സര്‍വീസുകള്‍ എന്നിവയുടെ നിലവിലെ നിരക്ക് തുടരും.  

ലോ ഫ്‌ളോര്‍ നോണ്‍ എയര്‍കണ്ടീഷന്‍ സര്‍വീസുകളുടെ നിലവിലെ നിരക്കായ 13 രൂപയില്‍ നിന്നും 10 രൂപയായി കുറച്ചു. എ സി സ്ലീപ്പര്‍ സര്‍വീസുകള്‍ക്ക് മിനിമം നിരക്ക് 130 രൂപയായും നിശ്ചയിച്ചു. ഓട്ടോറിക്ഷകള്‍ക്ക് മിനിമം ചാര്‍ജ്ജ് 30 രൂപ (1.5 കിലോമീറ്റര്‍ വരെ) മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കി.മീറ്ററിനും 15 രൂപ നിരക്കില്‍ (ഓരോ നൂറു മീറ്ററിനും 1.50 രൂപ) ഈടാക്കാവുന്നതാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി