ഡോ വി പി ജോയി, മുരുകന്‍ കാട്ടാക്കട 
Kerala

വി പി ജോയി പബ്ലിക് എന്റര്‍പ്രൈസസ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍; മുരുകന്‍ കാട്ടാക്കടയ്ക്ക് പുനര്‍നിയമനം 

ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് അടുത്തിടെ വിരമിച്ച ഡോ വി പി ജോയിയെ പബ്ലിക് എന്റര്‍പ്രൈസസ് ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ആയി നിയമിക്കാന്‍ തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് അടുത്തിടെ വിരമിച്ച ഡോ വി പി ജോയിയെ പബ്ലിക് എന്റര്‍പ്രൈസസ് ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ആയി നിയമിക്കാന്‍ തീരുമാനം. പ്രായപരിധിയില്‍ ഇളവ് നല്‍കി കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ പള്ളിയറ ശ്രീധരന് പുനര്‍നിയമനം നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.

മലയാളം മിഷന്‍ ഡയറക്ടറായി മുരുകന്‍ കാട്ടാക്കടയ്ക്ക് പുനര്‍നിയമനം നല്‍കി. കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ അംഗങ്ങളായി ഡോ. ജോസ് ജി ഡിക്രൂസ്, അഡ്വ. എച്ച് ജോഷ് എന്നിവരെ നിയമിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു. 

നിലവിലുള്ള രണ്ട് ഒഴിവുകളിലേക്കാണ് നിയമനം. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ അഡീഷണല്‍ ഡയറക്ടര്‍ (വിജിലന്‍സ്) ആണ് ഡോ.ജോസ് ജി ഡിക്രൂസ്. തിരുവനന്തപുരം തിരുമല സ്വദേശിയാണ് അഡ്വ.എച്ച് ജോഷ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു