ടെലിവിഷന്‍ ദൃശ്യം 
Kerala

മൂവാറ്റുപുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു ; മൂന്നു മരണം

കോലഞ്ചേരി തൃക്കളത്തൂരില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം ഉണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : എറണാകുളം കോലഞ്ചേരിയില്‍ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. തൊടുപുഴ പുറപ്പുഴ സ്വദേശികളായ ആദിത്യന്‍, വിഷ്ണു, അരുണ്‍ ബാബു എന്നിവരാണ് മരിച്ചത്.

കോലഞ്ചേരി തൃക്കളത്തൂരില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം ഉണ്ടായത്. തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. 

കാറിലുണ്ടായിരുന്ന യുവാക്കളാണ് അപകടത്തില്‍ മരിച്ചത്. കാറിലുണ്ടായിരുന്ന ഒരാളെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാസപ്പടി കേസില്‍ പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം'; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഇഡി

ഗോള്‍ഫിലും ചരിത്രമെഴുതി ഇന്ത്യ; പ്രണവി ഊര്‍സിന് സ്വർണം!

ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 1,10,000ല്‍ താഴെ

'ലക്ഷ്യമിട്ടത് വിമാനം ഇസ്രായേലില്‍ തകര്‍ത്തു വീഴ്ത്താന്‍'; ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയതായി റിപ്പോര്‍ട്ട്

3 ഓവർ ബാക്കി, 1 വിക്കറ്റ് മാത്രം... 'ടെൻഷനടിപ്പിച്ച്' ഇന്ത്യ! ഓസ്ട്രേലിയക്കെതിരെ പരമ്പര