Car catches fire 
Kerala

ഉച്ചക്കടയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു; യുവാക്കൾ ഇറങ്ങിയോടി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിങ്കളാഴ്ച രാത്രി 9.15നാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തിരുവനന്തപുരം: ഉച്ചക്കട ജങ്ഷന് സമീപം നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. വിഴിഞ്ഞം- ബാലരാമപുരം റൂട്ടിൽ തിങ്കളാഴ്ച രാത്രി 9.15നാണ് സംഭവം. കാറിലുണ്ടായിരുന്ന യുവാക്കൾ ഉടൻ തന്നെ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

പനയറകുന്ന് സ്വദേശി മഹേഷ് ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. യാത്രയ്ക്കിടെ കാറിന്റെ പെട്രോൾ തീർന്നതിനെ തുടർന്ന് ഉച്ചക്കട ജങ്ഷന് സമീപം വാഹനം നിർത്തിയിടുകയായിരുന്നു. കാറിലുണ്ടായിരുന്ന യുവാക്കളിലൊരാൾ സമീപത്തെ പമ്പിലേക്ക് പെട്രോൾ വാങ്ങാൻ പോയ സമയത്താണ് കാറിന്റെ മുൻഭാഗത്ത് തീയും പുകയും ഉയർന്നത്.

നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയും കാർ പൂർണമായും കത്തി നശിക്കുകയും ചെയ്തു. വിവരമറിഞ്ഞ് വിഴിഞ്ഞത്തു നിന്നെത്തിയ അഗ്‌നിരക്ഷാസേനയും വിഴിഞ്ഞം പൊലീസും ചേർന്ന് തീയണച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Car catches fire uchakkada Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛായാഗ്രാഹകൻ ഷാജികുമാർ കുഴഞ്ഞു വീണ് മരിച്ചു

പരീക്ഷാ ക്രമക്കേട്: പി എസ് സി ചെയർമാൻ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ചിന് മുന്നിൽ

യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ പടയൊരുക്കം; ഇംപീച്ച്മെന്റ് പ്രമേയം

Today's Rashi Phalam November 10| മക്കളുടെ പഠനത്തിൽ പുരോഗതി, പുതിയ വാഹനം വാങ്ങും

ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; കുഞ്ഞമ്പു കേസില്‍ ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം തടവും പിഴയും