അളകരാജ, മുത്തു (Cardamom theft) 
Kerala

ബാ​ഗിൽ കടത്തും, വിവിധ ദിവസങ്ങളിലായി മോഷ്ടിച്ചത് 75,000 രൂപയുടെ ഏലക്ക; സിസിടിവി നോക്കി ജീവനക്കാരെ പൊക്കി

വ്യാപാര സ്ഥാപനത്തിൽ നിന്നു എലക്ക മോഷ്ടിച്ച ജീവനക്കാർ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി കുഴിത്തൊളുവിലെ ഏലക്ക വ്യാപാര സ്ഥാപനത്തിൽ നിന്നു ഏലക്ക മോഷ്ടിച്ച ജീവനക്കാർ പിടിയിൽ. തമിഴ്നാട് തേനി ഉത്തമപാളയം സ്വദേശികളായ മുത്തു, അളകരാജ എന്നിവരാണ് അറസ്റ്റിലായത്. വിവിധ ദിവസങ്ങളിലായി 75,000ത്തിൽ അധികം രൂപയുടെ ഏലക്കയാണ് ഇവർ മോഷ്ടിച്ചത്.

കുഴിത്തൊളു നിരപ്പേൽ കടയിലെ സ്ഥാപനത്തിലാണ് മോഷണം നടന്നത്. ജീവനക്കാർ ജോലിയ്ക്ക്‌ എത്തുമ്പോൾ കൊണ്ടുവരുന്ന ബാഗിൽ ഏലക്ക മോഷ്ടിച്ചു കടത്തുകയായിരുന്നു. കടയിൽ എത്തുന്ന ഏലക്കയുടെ അളവിൽ സംശയം തോന്നിയ വ്യാപാരി സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.

ബാഗിൽ കടത്താൻ ശ്രമിച്ച അഞ്ച് കിലോ ഏലക്കായുമായി ഇവരെ പിടികൂടി പൊലീസിൽ ഏൽപ്പിയ്ക്കുകയായിരുന്നു. കമ്പംമെട് പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ പരിശോധനയിൽ ഒരു മാസത്തിനിടെ വിവിധ ദിവസങ്ങളിലായി 30 കിലോ ഏലക്ക മോഷ്ടിച്ചതായി കണ്ടെത്തി. പ്രതികളെ റിമാൻഡ് ചെയ്തു.

Cardamom theft: Muthu and Alakaraja, natives of Uttampalayam, Theni, Tamil Nadu, were arrested. They stole cardamom worth more than Rs. 75,000 on different days.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'എന്റെ കൂടെ നിന്ന എല്ലാവർക്കും പ്രാർഥിച്ചവർക്കും പുരസ്കാരം സമർപ്പിക്കുന്നു'

ചരിത്രമെഴുതിയ ഇന്ത്യന്‍ സംഘം; ലോകകപ്പ് നേടിയ വനിതാ ടീം പ്രധാനമന്ത്രിയെ കാണും

ചിക്കന്‍ ഫ്രൈ വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം; കല്യാണ വീട്ടില്‍ കൂട്ടത്തല്ല്, വിഡിയോ

പഴം തൊണ്ടയില്‍ കുടുങ്ങി; ശ്വാസതടസം, വയോധികന് ദാരുണാന്ത്യം

SCROLL FOR NEXT