സിസിടിവി 
Kerala

പറമ്പില്‍ നിന്ന് തേങ്ങ മോഷണം, ബംഗളൂരുവിലിരുന്ന് സിസിടിവിയില്‍ കണ്ട് വീട്ടുടമ, കേസെടുത്ത് പൊലീസ്

പ്രതി വീട്ടില്‍ നിന്നും തേങ്ങയും അടയ്ക്കയും മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു

സമകാലിക മലയാളം ഡെസ്ക്

പയ്യന്നൂര്‍: പൂട്ടിയിട്ട വീട്ടുപറമ്പില്‍ അതിക്രമിച്ച് കയറി തേങ്ങയും അടയ്ക്കയും മോഷ്ടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലിസ്. കണ്ണൂര്‍ പയ്യന്നൂര്‍ കോറോമില്‍ വീട്ടുപറമ്പില്‍ അതിക്രമിച്ച് കയറി അരലക്ഷം രൂപയുടെ തേങ്ങയും അടയ്ക്കയും മോഷ്ടിച്ച കോറോം സ്വദേശി തമ്പാനെതിരെയാണ് കേസെടുത്തത്.

പ്രതി വീട്ടില്‍ നിന്നും തേങ്ങയും അടയ്ക്കയും മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബംഗളൂരുവില്‍ താമസിക്കുന്ന കോറോം സ്വദേശിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. നാല് മാസം മുന്‍പാണ് ഇയാള്‍ ജയിലില്‍ നിന്നിറങ്ങിയത്.

ആഗസ്റ്റ് മാസം മുതലാണ് വീട്ടുപറമ്പില്‍ കയറി പല തവണയായി തേങ്ങയും അടക്കയും മോഷ്ടിച്ചത്. ഈ മോഷണ ശ്രമങ്ങളെല്ലാം വീടിന്റെ പലയിടങ്ങളിലായി സ്ഥാപിച്ച സിസിടിവികളില്‍ പതിഞ്ഞു. ബെംഗളൂരുവില്‍ ഇരുന്ന് വീട്ടുടമ ഇതെല്ലാം കണ്ടു. തുടര്‍ന്ന് തെളിവ് സഹിതം മെയിലില്‍ പയ്യന്നൂര്‍ പൊലിസ് സ്റ്റേഷനിലേക്ക് പരാതി അയക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

CCTV footage shows man breaking into locked house, stealing coconuts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

SCROLL FOR NEXT