Union Minister Kiren Rijiju greets Archbishop Mar Raphael Thattil  
Kerala

ക്രിസ്ത്യാനികള്‍ക്ക് മൈക്രോ മൈനോറിറ്റി പദവി; ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന് ഉറപ്പു നല്‍കി കേന്ദ്രമന്ത്രി റിജിജു

സിറോ മലബാര്‍ സഭ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടില്‍ വെച്ചായിരുന്നു ബിഷപ്പ്- കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ സഭകളെ കൈയിലെടുക്കാനുള്ള നടപടികളുമായി ബിജെപി. ഇതിന്റെ ഭാഗമായി കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി കിരണ്‍ റിജിജു കൊച്ചിയിലെത്തി സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തി. സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടില്‍ വെച്ചായിരുന്നു ചര്‍ച്ച.

ക്രിസ്ത്യാനികള്‍ക്ക് മൈക്രോ മൈനോറിറ്റി പദവി നല്‍കണമെന്ന് കൂടിക്കാഴ്ചയില്‍ സഭയുടെ ആവശ്യം ആര്‍ച്ച് ബിഷപ്പ് ഉന്നയിച്ചു. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി റിജിജു മാര്‍ തട്ടിലിന് ഉറപ്പു നല്‍കി. സഭകള്‍ ഉന്നയിക്കുന്ന മറ്റു വിഷയങ്ങളും ഗൗരവപൂര്‍ണമായി പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്, ട്വന്റി 20 ചെയര്‍മാന്‍ സാബു എം ജേക്കബ് എന്നിവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഈ നിയമസഭ തെരഞ്ഞെടുപ്പോടെ കേരളത്തിന്റെ രാഷ്ട്രീയ ചിത്രം എന്‍ഡിഎ പുനര്‍നിര്‍മ്മിക്കുമെന്ന്, കൂടിക്കാഴ്ചയ്ക്ക് മുമ്പ് തൃക്കാക്കരയില്‍ എന്‍ഡിഎയുടെ മധ്യമേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു, വികസന രംഗത്ത് കേരളത്തിന് അപാരമായ സാധ്യതകളുണ്ട്. എന്നാല്‍ സംസ്ഥാനം ഭരിച്ച സര്‍ക്കാരുകള്‍ക്ക് ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള കാഴ്ചപ്പാട് ഉണ്ടായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

നേരത്തെ ബിജെപിയോട് അടുത്തു വന്നിരുന്ന ക്രിസ്ത്യന്‍ സമൂഹം, വടക്കേ ഇന്ത്യയില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കെതിരായ ആക്രമണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് യുഡിഎഫിലേക്ക് ചായാന്‍ തുടങ്ങിയിരുന്നു. ഇതിന്റെ അപകടം മണത്താണ് കേന്ദ്രമന്ത്രി ക്രിസ്ത്യന്‍ സമൂഹത്തിന്റെ വിശ്വാസം ആര്‍ജിക്കാനുള്ള നടപടികളുമായി രംഗത്തു വന്നിട്ടുള്ളത്. ട്വന്റി20 പാര്‍ട്ടി എന്‍ഡിഎയില്‍ ചേര്‍ന്നത് പ്രതീക്ഷകള്‍ക്ക് കൂടുതല്‍ കരുത്തേകുമെന്ന് ബിജെപി വിശ്വസിക്കുന്നു.

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി, മുതിര്‍ന്ന നേതാവ് പി സി ജോര്‍ജ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് എന്നിവരുടെ സ്വാധീനം മധ്യ തിരുവിതാംകൂറിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ ആകര്‍ഷിക്കാന്‍ പാര്‍ട്ടിയെ സഹായിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. കേരള കോണ്‍ഗ്രസിന്റെ പരമ്പരാഗത കോട്ടയായ പാലായില്‍ ഷോണിനെയും തിരുവല്ലയില്‍ അനൂപിനെയും മത്സരിപ്പിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്.

കൂടാതെ, കോട്ടയം, കാഞ്ഞിരപ്പിള്ളി, പൂഞ്ഞാര്‍, ചെങ്ങന്നൂര്‍ തുടങ്ങിയ ചില മണ്ഡലങ്ങളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. 'ഇത്തവണ ഞങ്ങള്‍ക്ക് വ്യക്തമായ തന്ത്രമുണ്ട്, ചില അത്ഭുതങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കേരള കോണ്‍ഗ്രസ് ശിഥിലമായി, ക്രിസ്ത്യന്‍ സമൂഹത്തിന് രണ്ട് മുന്നണികളിലും വിശ്വാസം നഷ്ടപ്പെട്ടു. ഒരു സര്‍ക്കാര്‍ രൂപീകരിക്കുന്നതിനാണ് ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പരമ്പരാഗത അടിത്തറകള്‍ക്കപ്പുറം ഞങ്ങളുടെ ശക്തി വളരുന്നത് കാണാന്‍ കഴിയും.'' ഒരു മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു.

Union Minister Kiren Rijiju met with Syro-Malabar Church Archbishop Raphael Thattil. Rijiju said that the central government will consider the demand to grant micro-minority status to Christians.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിവേഗ പാതയ്ക്ക് പുതിയ ഡിസൈന്‍; ചെലവ് 23,500 കോടി കുറയും; സാധാരണക്കാരന് താങ്ങാവുന്ന ടിക്കറ്റ് നിരക്കെന്ന് ഇ ശ്രീധരന്‍

'ദേവരാജൻ മാഷ് കണ്ടാൽ എന്തുപറയും, സം​ഗീതത്തിന് തന്നെ അപമാനം'; കെപിഎസി ലളിതയുടെ ഓർമയിൽ രവി മേനോൻ

'ജനങ്ങള്‍ എന്നും കൂടെ നിന്നു, തടസങ്ങള്‍ സൃഷ്ടിച്ചത് സിനിമയ്ക്കുള്ളിലുള്ളവര്‍'; ശിവ ഉദ്ദേശിച്ചത് വിജയ്‌യെ?

'ഇനി ആയുഷ്കാലം ബീഫ് കഴിക്കാൻ പറ്റില്ലേ?' റെഡ്മീറ്റും ചിക്കൻ്റെ കരളും യൂറിക് ആസിഡും, വൈറലായി ഡോക്ടറുടെ കുറിപ്പ്

സൂക്ഷിക്കണേ!, സംസ്ഥാനത്ത് നാലിടത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; ഓറഞ്ച് അലര്‍ട്ട്, ത്വക്ക് രോഗങ്ങളില്‍ ജാഗ്രത

SCROLL FOR NEXT