ചാണ്ടി ഉമ്മന്‍ രാഹുല്‍ഗാന്ധിക്കൊപ്പം / ഫെയ്‌സ്ബുക്ക് ചിത്രം 
Kerala

'തന്നേക്കാൾ അർഹരായവർ പാർട്ടിയിലുണ്ട്' ; അഭ്യൂഹങ്ങൾ തള്ളി ചാണ്ടി ഉമ്മൻ

അടിസ്ഥാന രഹിതമായ ഇത്തരം അഭ്യൂഹങ്ങളെ ആരംഭത്തിൽ തന്നെ ഇല്ലാതാക്കുവാൻ ആഗ്രഹിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : കോൺ​ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് പരി​ഗണിക്കുന്നു എന്ന വാർത്തകൾ നിരാകരിച്ച് ചാണ്ടി ഉമ്മൻ. പ്രവർത്തന പരിചയം കൊണ്ടും മികവ് കൊണ്ടും തന്നേക്കാൾ ഈ സ്ഥാനത്തിന് അർഹരായവർ പാർട്ടിയിലുണ്ട്. അടിസ്ഥാന രഹിതമായ ഇത്തരം അഭ്യൂഹങ്ങളെ ആരംഭത്തിൽ തന്നെ ഇല്ലാതാക്കുവാൻ ആഗ്രഹിക്കുന്നു. ചാണ്ടി ഉമ്മൻ ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ഡിസിസി പ്രസിഡന്റ് നിയമനത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായിരിക്കെയാണ് , കോട്ടയത്തേക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ പരി​ഗണിക്കുന്നു‌ എന്ന അഭ്യൂഹങ്ങളും സജീവമായത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഹൈക്കമാൻഡിന് നൽകിയ ഡിസിസി പ്രസിഡന്റുമാരുടെ സാധ്യതാ പട്ടികയ്ക്കെതിരെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എതിർപ്പുമായി രം​ഗത്തു വന്നിട്ടുണ്ട്. 

ചാണ്ടി ഉമ്മന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം : 

കോട്ടയം DCC പ്രസിഡന്റ്‌ സ്ഥാനത്തേക്ക് എന്റെ പേര് പരിഗണിക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നതായി ഈ ദിവസങ്ങളിൽ ശ്രദ്ധയിൽപെട്ടു. അടിസ്ഥാന രഹിതമായ ഇത്തരം അഭ്യൂഹങ്ങളെ ആരംഭത്തിൽ തന്നെ ഇല്ലാതാക്കുവാൻ ആഗ്രഹിക്കുന്നു.
പ്രവർത്തന പരിചയം കൊണ്ടും മികവ് കൊണ്ടും എന്നെക്കാൾ ഈ സ്ഥാനത്തിന് അർഹരായവർ പാർട്ടിയിലുണ്ട്.
വ്യാജ പ്രചാരണങ്ങളെ പുറന്തള്ളുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT