അപകടത്തിൽ തകർന്ന സ്കൂട്ടർ, പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ 
Kerala

അപകടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും മാതാപിതാക്കള്‍ക്കും ഒഴിഞ്ഞു മാറാനാകില്ല, ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍ നല്‍കും: കമ്മീഷണര്‍

ചേരാനെല്ലൂർ അപകടക്കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: ചേരാനെല്ലൂരില്‍ ജഡ്ജിയുടെ പതിനേഴുകാരനായ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവത്തില്‍ പ്രതിയുടെ വീട്ടുകാരുടെ ഭാഗത്തു പിഴവുണ്ടായിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിവരം അറിഞ്ഞയുടന്‍ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി. വിശദമായ തെളിവെടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

അപകടമുണ്ടാക്കിയ പ്രതിയെ സ്ഥലത്തു നിന്നും കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ പരിശോധന നടത്തി. രക്തസാംപിളും മൂത്ര സാംപിളും ശേഖരിച്ചു. മദ്യപിച്ചിരുന്നതായി മണമൊന്നും ഇല്ലാത്തതിനാല്‍ അപകടമായിട്ടാണ് രജിസ്റ്റര്‍ ചെയ്തത്. മഴയായതിനാല്‍ കണ്ടെല്ലെന്നാണ് പ്രതി പറഞ്ഞത്. മൊബൈല്‍ ഫോണും മറ്റു കാര്യങ്ങളും പരിശോധിച്ചതില്‍ നിന്ന് കാര്‍ അപകടത്തിന് തൊട്ടുമുമ്പുവരെ ഓവര്‍ സ്പീഡ് ആയിരുന്നുവെന്ന് കണ്ടെത്തി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് നടപടിയെടുത്തുകൊണ്ടിരിക്കുകയാണ്. ഇതിനായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ അപ്പീല്‍ നല്‍കും. സംഭവത്തില്‍ 17 കാരന്റെ മാതാപിതാക്കള്‍ക്കും ഉത്തരവാദിത്തമുണ്ട്. അവര്‍ക്കെതിരെ നടപടിക്കും നീങ്ങുകയാണ്. ഇതിനുള്ള നിയമനടപടിയുമായും മുന്നോട്ടു പോകുകയാണ്. വളരെ ഗുരുതരമായ അപകടമാണുണ്ടായത്. മാതാപിതാക്കള്‍ ഗൗരവത്തോടെ ഇരുന്നെങ്കില്‍ ഇങ്ങനെയൊരു അപകടം ഉണ്ടാകുമായിരുന്നില്ല. ഇതു വളരെ സീരിയസ് കുറ്റകൃത്യമായിട്ടാണ് പൊലീസ് നോക്കുക്കാണുന്നത്.

പൊലിസിന്റെ ഭാഗത്ത് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കും. അപകടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും മാതാപിതാക്കള്‍ക്കും ഒഴിഞ്ഞു മാറാനാകില്ല. കുറ്റകരമായ നരഹത്യ ആദ്യ ഘട്ടത്തില്‍ ചുമത്താതിരുന്നതിനെയും കമ്മീഷണര്‍ ന്യായീകരിച്ചു. ആദ്യം ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീടാണ് അമിത വേഗതയിലായിരുന്നു എന്ന് കണ്ടെത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയതെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ വ്യക്തമാക്കി.

അതേസമയം, അപകടത്തില്‍ പിടികൂടിയ 17 കാരനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച സംഭവത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി ഡിജിപിയെ അറിയിച്ചു. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയനെ ഡിജിപി റവാഡ ചന്ദ്രശേഖര്‍ ചുമതലപ്പെടുത്തി. അപകടവുമായി ബന്ധപ്പെട്ട നടപടികളില്‍ എഡിജിപി കൊച്ചി സിറ്റി പൊലീസ് പൊലീസ് കമ്മീഷണറോട് വിശദീകരണം തേടിയിട്ടുണ്ട്. കമ്മീഷണര്‍ ഇന്നുതന്നെ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. പ്രതിഷേധം ശക്തമായതോടെയാണ്, 17 കാരന്റെ പിതാവാജ ജഡ്ജിയെ പൊലീസ് പ്രതി ചേര്‍ത്തത്.

Cheranelloor Accident: will file an appeal to cancel bail: Police Commissioner

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു: പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ കാറുകൾ കൂട്ടിയിടിച്ചു; രാഹുൽ സുരക്ഷിതൻ

മൂന്നാം ടി20യിലും ഇഷാന്‍ കിഷനില്ല; വൈഭവിന് വീണ്ടും അവസരം?

ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ഭയമുണ്ടോ?; ഉയര്‍ന്ന പലിശയും ഗ്യാരണ്ടീഡ് റിട്ടേണും, അറിയാം കേരള ബാങ്കിലെ സ്ഥിര നിക്ഷേപ സ്‌കീമുകള്‍

'വീട്ടില്‍ നിന്നും പഠിക്കുന്ന സംസ്‌കാരം'; അവരുടെ അനിയത്തിയ്ക്ക് ബീഫ് ഇഷ്ടമാണെന്ന് കേട്ടിട്ടുണ്ടെന്ന് ഹൈബി; അബദ്ധം പറ്റിയെന്ന് ദിയ

കൂടുതല്‍ ഗ്യാരണ്ടീഡ് റിട്ടേണ്‍, പതിവായി വരുമാനം; എഫ്ഡിക്ക് ബദലായി പരീക്ഷിക്കാവുന്ന നാലു നിക്ഷേപ മാര്‍ഗങ്ങള്‍