ചെറുതോണിയിലെ ( cheruthoni) വൈറല്‍ വ്യൂപോയിന്റിലേക്കുള്ള യാത്ര വനംവകുപ്പ് നിരോധിച്ചു ഫെയ്സ്ബുക്ക്
Kerala

ഡാ മോനേ..., ഇനി അങ്ങോട്ട് പോകേണ്ട!; ചെറുതോണിയിലെ വൈറല്‍ വ്യൂ പോയിന്റിലേക്കുള്ള പ്രവേശനം തടഞ്ഞു

ഇടുക്കി ഡാമിന്റെ അതിമനോഹര ദൃശ്യം സമ്മാനിക്കുന്ന ചെറുതോണിയിലെ വൈറല്‍ വ്യൂപോയിന്റിലേക്കുള്ള യാത്ര വനംവകുപ്പ് നിരോധിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കട്ടപ്പന: ഇടുക്കി ഡാമിന്റെ അതിമനോഹര ദൃശ്യം സമ്മാനിക്കുന്ന ചെറുതോണിയിലെ (cheruthoni) വൈറല്‍ വ്യൂപോയിന്റിലേക്കുള്ള യാത്ര വനംവകുപ്പ് നിരോധിച്ചു. സുരക്ഷാ ക്രമീകരണങ്ങളൊന്നും ഇല്ലാത്ത സ്ഥലത്തു സഞ്ചാരികള്‍ അപകടത്തില്‍പെടാനുള്ള സാഹചര്യം കണക്കിലെടുത്താണു വനംവകുപ്പ് യാത്രാനിരോധനം ഏര്‍പ്പെടുത്തിയത്.

അടുത്തിടെയാണ് ചെറുതോണി ഡാം, ആര്‍ച്ച് ഡാം, ഇടുക്കി മെഡിക്കല്‍ കോളജ് എന്നിവ ഒറ്റ ഫ്രെയിമില്‍ ലഭിക്കുന്ന പൈനാവിലെ മന്ത്രപ്പാറയില്‍ നിന്നുള്ള ഇടുക്കി ഡാമിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായത്. സഞ്ചാരിഗ്രൂപ്പുകളില്‍ ചര്‍ച്ചയായതോടെ ഇവിടേക്ക് ഒട്ടേറെപ്പേരെത്തി.

പൈനാവില്‍നിന്ന് അശോകക്കവല റൂട്ടില്‍ മുക്കാല്‍ കിലോമീറ്റര്‍ സഞ്ചരിച്ച് അവിടെനിന്ന് 250 മീറ്റര്‍ കാല്‍നടയായി യാത്ര ചെയ്താണു മന്ത്രപ്പാറയില്‍ എത്തിയിരുന്നത്. മഴ പെയ്താല്‍, പാറയില്‍ നിന്നു വലിയ താഴ്ചയിലേക്കു തെന്നി വീഴാനുള്ള സാധ്യത കണക്കിലെടുത്താണു വനംവകുപ്പ് ഗേറ്റ് സ്ഥാപിച്ചു നിരോധനമേര്‍പ്പെടുത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

അമേരിക്ക - ഇറാന്‍ സമാധാന കരാര്‍ ഇന്ത്യയ്ക്ക് നേട്ടമാകുമോ?; ഹോര്‍മുസ് തുറക്കുന്നതുകൊണ്ട് സാധാരണക്കാരന് എന്തു ഗുണം?; എണ്ണ വിലയിലും ചാബഹാര്‍ തുറമുഖത്തിലും പ്രതീക്ഷ

കുരുക്കായത് കാമുകന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഇന്‍ഷുറന്‍സ് തുകയ്ക്കായി സൈനികനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

SCROLL FOR NEXT