Sreejith Samakalikamalayalam
Kerala

ട്രെയിന്‍ യാത്രയ്ക്കിടെ നെഞ്ച് വേദന; യുവാവിന് പ്ലാറ്റ്‌ഫോമില്‍ ദാരുണാന്ത്യം

ആംബുലന്‍സ് സേവനം ലഭ്യമായിരുന്നെങ്കില്‍ രക്ഷിക്കാനാകുമായിരുന്നെന്ന് വീട്ടുകാര്‍.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ട്രെയിന്‍ യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിന് പ്ലാറ്റ്‌ഫോമില്‍ ദാരുണാന്ത്യം. ആംബുലന്‍സ് സേവനം ലഭ്യമായിരുന്നെങ്കില്‍ രക്ഷിക്കാനാകുമായിരുന്നെന്ന് വീട്ടുകാര്‍. ചാലക്കുടി കോടശ്ശേരി മാരാംകോട് സ്വദേശി മുണ്ടേപ്പിള്ളി വീട്ടില്‍ സുബ്രന്‍ മകന്‍ ശ്രീജിത്ത്(26) ആണ് മരിച്ചത്.

മുംബൈ-എറണാകുളം ഓഖ എക്സ്പ്രസില്‍ തിങ്കള്‍ പുലര്‍ച്ചെയായിരുന്നു സംഭവം. ഹൈദരാബാദില്‍ നിന്നും തിരിച്ച് വരുന്ന വഴി ഷൊര്‍ണ്ണൂരെത്തിയതോടെ യുവാവിന് നെഞ്ചുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. യാത്രക്കാര്‍ വിവരമറിച്ചതിനെ തുടര്‍ന്നെത്തിയ ടിടിആറും സംഘവും അടിയന്തര ചികിത്സ നല്കാനായി മുളങ്കുന്നത്തുകാവ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്താന്‍ തീരുമാനിച്ചു.

ഇതുപ്രകാരം ബന്ധപ്പെട്ട സ്റ്റേഷനിലെ സ്റ്റേഷന്‍മാസ്റ്ററെ വിവരമറിക്കുകയും ചെയ്തു. എന്നാല്‍ മുളങ്കുന്നത്തുകാവ് സ്റ്റേഷനില്‍ യുവാവിനെ ഇറക്കിയെങ്കിലും ആശുപത്രിയിലെത്തിക്കാനുള്ള ഒരു സൗകര്യവും ചെയ്തില്ലെന്നാണ് വീട്ടുകാരുടെ ആക്ഷേപം. മുന്‍കൂട്ടി അറിയിപ്പ് ലഭിച്ചിട്ടും ആംബുലന്‍സ് സൗകര്യം പോലും ഒരുക്കിയില്ലെനും ആരോപണമുണ്ട്. അരമണിക്കൂറിന് ശേഷമാണ് ആംബുലന്‍സ് എത്തിയതെന്നും പറയുന്നു.

ഇതിനിടെ യുവാവിന് നെഞ്ചുവേദന രൂക്ഷമാവുകയും മരണം സംഭവിക്കുകയും ചെയ്തു. ആംബുലന്‍സ് സൗകര്യം ഒരുക്കിയിരുനനെങ്കില്‍ ശ്രീജിത്തിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. ആയൂര്‍വേദ തെറാപ്പിസ്റ്റാണ് മരിച്ച ശ്രീജിത്ത്. സംസ്‌കാരം നടത്തി. അമ്മ: ഉഷ. സഹോദരന്‍: ശ്രീജിഷ്.

Chest pain during train journey; Young man dies tragically on platform

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT