മുഖ്യമന്ത്രി കുടുംബാം​ഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നു  വീഡിയോ ദൃശ്യത്തിൽ നിന്ന്
Kerala

ജയബാലകൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി, സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പു നല്‍കിയെന്ന് ഭദ്രകീര്‍ത്തി, 'വക്കാലത്ത് ഒപ്പിട്ടത് ഭീഷണി മൂലമല്ല'

ചേരാനെല്ലൂര്‍ അപകടത്തില്‍ അന്വേഷണത്തിന്റെ തുടക്കത്തിലുണ്ടായ വീഴ്ചകള്‍ ഏറെ വിവാദമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: ചേരാനെല്ലൂരില്‍ ജഡ്ജിയുടെ മകനായ 17 കാരന്‍ ഓടിച്ച കാര്‍ ഇടിച്ചു മരിച്ച തട്ടുകട ഉടമ ജയബാലകൃഷ്ണന്റെ വീട്ടില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ സന്ദര്‍ശിച്ചു. ഉച്ചയോടെയാണ് മുഖ്യമന്ത്രി ജയബാലകൃഷ്ണന്റെ വീട്ടിലെത്തിയത്. ജയബാലകൃഷ്ണന്റെ മക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി സംസാരിച്ചു. ഹൈബി ഈഡന്‍ എംപി, ടി ജെ വിനോദ് എംഎല്‍എ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

തങ്ങളുടെ ആവശ്യം അടങ്ങുന്ന നിവേദനം ജയബാലകൃഷ്ണന്റെ മക്കള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ആവശ്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചുവെന്ന് ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി പറഞ്ഞു. നീതി ലഭിച്ചിട്ടില്ലെന്നും, ഇടപെട്ട് എന്തെങ്കിലും ചെയ്യണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടു. അപ്പോള്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ഉറപ്പു നല്‍കി. ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന കാര്യം സര്‍ക്കാരിന്റെ കയ്യില്‍ നില്‍ക്കുന്നതല്ല. അതൊക്കെ ജുഡീഷ്യറിയാണ് തീരുമാനിക്കേണ്ടത് എന്നും ഭദ്രകീര്‍ത്തി വ്യക്തമാക്കി.

കേസില്‍ വക്കാലത്ത് ഒപ്പിട്ടത് ഭീഷണിപ്പെടുത്തിയല്ലെന്ന് ഭദ്രകീര്‍ത്തി പറഞ്ഞു. വക്കാലത്ത് ഒപ്പിട്ടു കൊടുത്തത് താന്‍ തന്നെയാണ്. ഞങ്ങളുടെ സുഹൃത്തു തന്നെയാണ്. ശ്രീജിത്ത് വക്കീല്‍ അച്ഛനുമായും കുടുംബവുമായും വളരെ അടുപ്പമുള്ള അഭിഭാഷകനാണ്. സ്വന്തമായിട്ട് ഇങ്ങോട്ടു വന്ന് ഹെല്‍പ്പ് ചെയ്തതാണ്. പിന്നീട് നിയമനടപടികളിലേക്ക് കടന്നപ്പോള്‍ അദ്ദേഹവുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തി വക്കാലത്ത് ഒപ്പിടുവിച്ചു എന്നു ബന്ധു പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും ഭദ്രകീര്‍ത്തി വ്യക്തമാക്കി.

വക്കാലത്തുമായി ബന്ധപ്പെട്ട കാര്യം മാധ്യമങ്ങള്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. കോടതിയിലുണ്ടായ കാര്യങ്ങള്‍ അറിയില്ല. ഇക്കാര്യം ചേച്ചിയുമായി സംസാരിക്കും. പലരും കേസ് ഏറ്റെടുക്കാമെന്ന് പറഞ്ഞ് വന്നിരുന്നു. എതിര്‍ഭാഗത്ത് നില്‍ക്കുന്നത് ജഡ്ജിയാണ്. പലവിധത്തില്‍ സ്വാധീനങ്ങളുണ്ടായേക്കാം. അതുകൊണ്ടുതന്നെ വിശ്വാസമുള്ള ഒരാളെ തന്നെ കേസ് എല്‍പ്പിക്കണമെന്നായിരുന്നു കുടുംബത്തിന്റെ തീരുമാനം. നിലവില്‍ ശ്രീജിത്ത് തന്നെയായിയിരിക്കും ഞങ്ങളുടെ വക്കീല്‍. അഭിഭാഷകനെ മാറ്റാന്‍ തല്‍ക്കാലം തീരുമാനിച്ചിട്ടില്ലെന്നും ഭദ്രകീര്‍ത്തി വ്യക്തമാക്കി.

ചേരാനെല്ലൂര്‍ അപകടത്തില്‍ അന്വേഷണത്തിന്റെ തുടക്കത്തിലുണ്ടായ വീഴ്ചകള്‍ ഏറെ വിവാദമായിരുന്നു. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ച 17 കാരനെയും പിതാവായ ജഡ്ജിയെയും രക്ഷിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തിയതെന്ന് കുടുംബം ആരോപിച്ചിരുന്നു. പൊലീസിന്റെ ഭാഗത്തു വീഴ്ച ഉണ്ടായി എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുറന്നു സമ്മതിച്ചു. തുടര്‍ന്ന് ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ നാലു പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും, അന്വേഷണ മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റുകയും ചെയ്തിരുന്നു.

Chief Minister VD Satheesan arrives at Jayabalakrishnan's house

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ'; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

'കൗണ്ട്ഡൗൺ തുടങ്ങി കഴിഞ്ഞു'; കുഞ്ഞതിഥിയെ വരേവൽക്കാനൊരുങ്ങി സം​ഗീത്, ആശംസകളുമായി നസ്‌ലിനും മാത്യുവും

'എന്നോട് വഴക്കിട്ട് മോഹന്‍ലാലിന്റെ വീട്ടിലേക്ക് പോകാനിറങ്ങിയ ആളാണ് അനൂപ്'; മകനെക്കുറിച്ച് സത്യന്‍ അന്തിക്കാട്

കനത്ത മഴ: ഇന്ത്യാ സഖ്യത്തിന്റെ 'ജനകീയ കുറ്റവിചാരണ'മാറ്റി; രാംലീല മൈതാനത്ത് എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്ന് രാഹുൽ ഗാന്ധി