SATHEESHAN 
Kerala

'ഞാനൊക്കെ ദോശ ഉണ്ടാക്കിയിട്ടുണ്ട്'; ദോശ ചുട്ട് കട ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി, വിഡിയോ

സംവിധായകന്‍ ഷാജി കൈലാസ്, ഭാര്യ ആനി, നടി നൂറിന്‍ ഷെരീഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഇഡ്‌ലി കഫേയാണ് ദോശ ചുട്ടുകൊണ്ട് സതീശന്‍ ഉദ്ഘാടനം ചെയ്തത്

Author : SANAL DEV B, സമകാലിക മലയാളം ഡെസ്ക്
Edited By : SANAL DEV B

കൊച്ചി: ദോശ ചുട്ടുകൊണ്ട് കട ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വിഡി സതീശന്‍. സംവിധായകന്‍ ഷാജി കൈലാസ്, ഭാര്യ ആനി, നടി നൂറിന്‍ ഷെരീഫ് എന്നിവരുടെ പങ്കാളിത്തത്തോടെ ആരംഭിച്ച ഇഡ്്ലി കഫേയിലാണ് സതീശന്‍ ദോശ ചുട്ടെടുത്തത്.

'ഞാനൊക്കെ ദോശ ഉണ്ടാക്കിയിട്ടുണ്ട്' എന്നു പറഞ്ഞ് ചിരിച്ചുകൊണ്ടാണ് ചൂടുള്ള തവിയിലേക്ക് അദ്ദേഹം സ്‌റ്റൈലായി മാവ് ഒഴിച്ചത്. 'ഇത്രയും ഗംഭീരമായ ദോശ കണ്ടിട്ടുണ്ടോ' എന്ന് കളിയായി പറയുകയും ചെയ്തു.

ആനിയെയും ഷാജി കൈലാസിനെയും കൂടാതെ എം.പി ഹൈബി ഈഡന്‍, എംഎല്‍എ അന്‍വര്‍ സാദത്ത്, മുന്‍എംഎല്‍എ കെ.ബാബു തുടങ്ങിയവരും സതീശനൊപ്പം ഉണ്ടായിരുന്നു. വിഡിയോ വൈറല്‍ ആയതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. കേരളാ മുഖ്യമന്ത്രിക്ക് ഇതാണോ പണി എന്ന് തുടങ്ങി, ജനകീയ മുഖ്യമന്ത്രി ചിലപ്പോള്‍ ദോശ ചുട്ടെന്നും വരും എന്നുള്ള തരത്തില്‍ കമന്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.

നിര്‍മ്മാതാക്കളായ ലിസ്റ്റിന്‍ സ്റ്റീഫന്‍, ആല്‍വിന്‍ ആന്റണി, മേജര്‍ രവി, ജോമോള്‍, ഗോവിന്ദ് പത്മസൂര്യയും ഇഡ്‌ലി കഫേയുടെ ഉദ്ഘാടനത്തിന് എത്തിയിരുന്നു.

Chief Minister VD Satheesan inaugurated a cafe in Kakkanad by making a dosa

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്