Chintha Jerome Criticises UDF Ministers Over Foreign Trips 
Kerala

'മന്ത്രിമാര്‍ ജനങ്ങളെ നോക്കി കൊഞ്ഞണം കുത്തുന്നു, സ്‌പോണ്‍സര്‍മാര്‍ പവര്‍ക്കെട്ടില്‍ നിന്ന് രക്ഷിക്കുമോ?'

രാജ്യത്തെ ശക്തനായ കമ്മ്യൂണിസ്റ്റ് നേതാവായ പിണറായി വിജയനെ രാഷ്ട്രീയമായി തകർക്കാൻ ബിജെപിക്കൊപ്പം യുഡിഎഫ് നിൽക്കുകയാണെന്നും അവർ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കൊല്ലം: മന്ത്രിമാരുടെ വിദേശ യാത്രകൾക്കെതിരെ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം. പൊതു ജനങ്ങളെ നോക്കി കൊഞ്ഞണം കുത്തുന്ന സമീപനമാണ് മന്ത്രിമാർ സ്വീകരിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിമാരുടെ പ്രവർത്തനം ഇങ്ങനെ ആണോ ആകേണ്ടതെന്നും ചിന്ത ചോദിച്ചു.

‘‘മന്ത്രിമാരുടെ യാത്രകളെ സ്പോൺസേഡ് യാത്രയെന്ന് ഒരു കൂസലുമില്ലാതെ മുഖ്യമന്ത്രി പറയുന്നു. ദുരൂഹത നിറഞ്ഞ സർക്കാരായി കേരളത്തിലെ യുഡിഎഫ് സർക്കാർ മാറുന്നു. സ്പോൺസർമാരാൽ നയിക്കപ്പെടുന്ന, സ്പോൺസർഷിപ്പുകളിൽ കൂടി മുന്നോട്ടു പോകുന്ന സർക്കാർ ശതകോടീശ്വരന്മാർക്കും കോർപറേറ്റുകൾക്കും വേണ്ടിയുള്ളതാണ് '' ചിന്ത പറഞ്ഞു.

സർക്കാർ ഈ സ്പോൺസർമാർ ആരാണെന്ന് വെളിപ്പെടുത്തണം. ഇത്ര വിശാലമനസ്സുള്ള സ്പോൺസർമാർ ഉണ്ടെങ്കിൽ സാധാരണക്കാർക്ക് പവർകട്ടിൽ ഇൻവെർട്ടർ സ്പോൺസർ ചെയ്യിപ്പിക്കാൻ കഴിയുമോ എന്നും അവർ പറഞ്ഞു.

യാത്രാവിവാദവുമായി ബന്ധപ്പെട്ട് മന്ത്രി ഒ ജെ ജനീഷിൻ്റെ മറുപടിയെയും ചിന്ത വിമർശിച്ചു. ‘നീറോ ചക്രവർത്തിയാണ് മന്ത്രി ഒ.ജെ.ജനീഷ്. ജനപ്രതിനിധികൾ ആദ്യം പ്രാധാന്യം നൽകേണ്ടത് ജനങ്ങളുടെ ആവശ്യത്തിനാണ്. യാത്രാ വിവാദത്തിൽ അദ്ദേഹം അങ്ങനെ പ്രതികരിക്കാൻ പാടില്ലായിരുന്നു. നാടൊരു അപകടത്തെ അഭിമുഖീകരിച്ച ദിനത്തിലാണ് ട്രിപ് പോയി വരൂ എന്ന മന്ത്രിയുടെ പ്രതികരണം’– ചിന്താ ജെറോം പറഞ്ഞു.

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനും യു ഡി എഫിനുമെതിരെയും ചിന്ത വിമർശനം ഉന്നയിച്ചു. മോദി, ഇഡി, വിഡി കോക്കസ് ആണ് ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്. തങ്ങൾക്കൊപ്പം വരികയോ തങ്ങൾക്കെതിരായ ശബ്ദങ്ങളെ നിശബ്ദമാക്കുകയോ ചെയ്യുക എന്നതാണ് ഇവർ മുന്നോട്ടുവയ്ക്കുന്ന രണ്ട് ഓപ്ഷനുകളെന്നും ചിന്ത പറഞ്ഞു.

പിണറായി വിജയനെ ലക്ഷ്യമിട്ട് ബിജെപിയും യുഡിഎഫും നീങ്ങുകയാണ്. രാജ്യത്തെ ശക്തനായ കമ്മ്യൂണിസ്റ്റ് നേതാവായ പിണറായി വിജയനെ രാഷ്ട്രീയമായി തകർക്കാൻ ബിജെപിക്കൊപ്പം യുഡിഎഫ് നിൽക്കുകയാണെന്നും അവർ പറഞ്ഞു.

"വർഗീയ വിരുദ്ധ രാഷ്ട്രീയം മുഖ്യമന്ത്രിക്ക് ഉണ്ടെന്ന് കരുതുന്നില്ല. എന്നാൽ ബിജെപി അനുകൂല നിലപാടാണ് മുഖ്യമന്ത്രിക്ക്. പിണറായി വിജയൻ എന്ന പൊതുപ്രവർത്തകനെ വേട്ടയാടാൻ തുടങ്ങിയിട്ട് എത്ര നാളായി.അദ്ദേഹത്തെ നശിപ്പിക്കാൻ ബിജെപിക്ക് ഒപ്പം യുഡിഎഫ് സർക്കാർ നിൽക്കുന്നു" ചിന്ത ജെറോം പറഞ്ഞു.

Chintha Jerome Criticises UDF Ministers Over Foreign Trips.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മൂസ് തുറക്കാം'; നിബന്ധനകള്‍ വെച്ച് ഇറാന്‍

'അതൊരു വല്ലാത്ത അവസ്ഥയാണ്, ഇന്റിമേറ്റ് രം​ഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ ഏറ്റവും അസ്വസ്ഥത ഉണ്ടാക്കുന്നത് അതാണ്'; സംവിധായകൻ

30 കോടിയുടെ സസ്‌പെന്‍സ്! തിരുവോണം ബംപര്‍ വില്‍പനയില്‍ വന്‍കുതിപ്പ്, ഇതുവരെ വിറ്റഴിച്ചത് 87.68 ലക്ഷം ടിക്കറ്റുകള്‍

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു

'അവർ രണ്ട് പേരും ചെറിയ കുട്ടികളല്ല, തൃഷയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ അതൊക്കെ ഒഴിവാക്കും'; വിമർശനവുമായി അംബിക