പൊട്ടിയ ചെടിച്ചട്ടിക്ക് പകരം അജ്ഞാതന്‍ വെച്ചിട്ട് പോയ പണത്തിന്റെ ചിത്രം ചിന്താ ജെറോം പങ്കുവെച്ചപ്പോള്‍, ഫെയ്‌സ്ബുക്ക് 
Kerala

'പൊട്ടിയ ചെടിച്ചട്ടിക്ക് പകരം പണം, ക്ഷമാപണം നടത്തി കത്ത്'; അജ്ഞാതന്റെ നന്മയെ കുറിച്ച് ചിന്താ ജെറോം 

ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊട്ടിയ ചെടിച്ചട്ടിക്ക് പകരം പുതിയത് വാങ്ങാന്‍ പണം വെയ്ക്കുകയും ക്ഷമാപണം നടത്തുകയും ചെയ്ത അജ്ഞാതന്റെ നന്മ വിവരിച്ച് ചിന്താ ജെറോം

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊട്ടിയ ചെടിച്ചട്ടിക്ക് പകരം പുതിയത് വാങ്ങാന്‍ പണം വെയ്ക്കുകയും ക്ഷമാപണം നടത്തുകയും ചെയ്ത അജ്ഞാതന്റെ നന്മ വിവരിച്ച് ഡിവൈഎഫ്‌ഐ നേതാവ് ചിന്താ ജെറോം.'ഏറെ കൗതുകവും അതിലുപരിയായി നന്മയും സ്‌നേഹവും സത്യവും നിറഞ്ഞ ഒരു എഴുത്തായിരുന്നു അജ്ഞാതനായ ആ വ്യക്തി അവിടെ വച്ചിട്ടു പോയത്. ഒരു ചെടിച്ചട്ടി പൊട്ടിയതിനപ്പുറം ഹൃദയത്തില്‍ സത്യവും നന്മയും സ്‌നേഹവും സഹകരണവും ഉള്ളവരായതിനാലാവും കുറിപ്പും പണവും വച്ച് പോയത്. ആ അജ്ഞാത സുഹൃത്തിന് നന്മ നേരുന്നു'- ചിന്താ ജെറോമിന്റെ ഫെയ്‌സ്ബുക്കിലെ വാക്കുകള്‍. ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നുള്ള മൂന്ന് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടായിരുന്നു കുറിപ്പ്.

കുറിപ്പ്:

ഇന്ന്  ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററില്‍ എത്തിയപ്പോള്‍ മുന്‍വശത്തായി ഒരു ചെടിച്ചട്ടി പൊട്ടി കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടു. വാഹനങ്ങള്‍ നിരന്തരം വന്നു പോകുന്ന ഇടമായതിനാല്‍ സ്വാഭാവികമായും തട്ടി പൊട്ടിയതാവും എന്ന് കരുതി. പിന്നീട് ഓഫീസില്‍ കമ്മിറ്റിയും മീറ്റിങ്ങുകളും ഒക്കെയായിരുന്നു. അതു കഴിഞ്ഞ് ഇടവേളയില്‍ നോക്കിയപ്പോള്‍ കതകിന്റെ സൈഡിലായി ഒരു കുറിപ്പില്‍ പണം പൊതിഞ്ഞു വെച്ചിരിക്കുന്നത് കണ്ടു.
ആ കുറിപ്പില്‍ ചെടിച്ചട്ടി പൊട്ടിയതിന്റെ ക്ഷമാപണത്തോടൊപ്പം പുതിയ ചെടിച്ചട്ടിക്ക് ആവശ്യമായ പൈസയും വെച്ചിരുന്നു.
ഏറെ കൗതുകവും അതിലുപരിയായി നന്മയും സ്‌നേഹവും സത്യവും നിറഞ്ഞ ഒരു എഴുത്തായിരുന്നു
അജ്ഞാതനായ ആ വ്യക്തി അവിടെ വച്ചിട്ടു പോയത്. ഒരു ചെടിച്ചട്ടി പൊട്ടിയതിനപ്പുറം ഹൃദയത്തില്‍ സത്യവും നന്മയും സ്‌നേഹവും സഹകരണവും ഉള്ളവരായതിനാലാവും അവരീ കുറിപ്പും പണവും വച്ച് പോയത്. 
ആ അജ്ഞാത സുഹൃത്തിന് സ്‌നേഹം ... നന്മകള്‍ നേരുന്നു..

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT