ശോഭാ സുരേന്ദ്രന്‍/ഫെയ്‌സ്ബുക്ക് 
Kerala

'മണിപ്പൂരില്‍ സംഭവിച്ചത് എന്താണെന്ന് ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്ക് അറിയാം'; ശോഭാ സുരേന്ദ്രന്‍

മണിപ്പൂര്‍ കലാപം പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് വിഷയമാകില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മണിപ്പൂര്‍ കലാപം പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് വിഷയമാകില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. ആലുവയില്‍ മഹിള മോര്‍ച്ച അംഗത്വവിതരണം ഉദ്ഘാടനം ചെയ്തശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

ക്രിസ്ത്യന്‍ സഹോദരി സഹോദരന്‍മാര്‍ക്ക് മണിപ്പൂരില്‍ സംഭവിച്ചതെന്തെന്നറിയാം. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല. ഇരുമുന്നണികളും ക്രിസ്ത്യന്‍ വിഭാഗത്തെ ബിജെപിക്കെതിരാക്കാന്‍ ശ്രമിക്കുകയാണ്. നിയമസഭയില്‍ ഉന്നയിക്കേണ്ട അഴിമതികള്‍ പ്രതിപക്ഷ നേതാവിന്റെ സഹായത്തോടെ മൂടി വെക്കുകയാണ്. ജെയ്ക്കും ചാണ്ടി ഉമ്മനും ഒരു നാണയത്തിന്റെ ഇരുപുറങ്ങളാണ്. ഇത് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

മുട്ട പുഴുങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോവരുത്

'വർഷങ്ങളോളം കാത്തിരുന്ന്, ശാഖകളിലേക്ക് പടർന്ന ഒരു സ്വപ്നം'; മരത്തിന് മുകളിൽ കഫേ തുടങ്ങിയ സന്തോഷം പങ്കുവച്ച് ഹരീഷ് ഉത്തമൻ

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

SCROLL FOR NEXT