പി സരിന്‍ 
Kerala

സിജെപി ആര്‍എസ്എസ് പദ്ധതിയെന്ന പരാമര്‍ശത്തില്‍ തിരുത്ത്; വാക്കുപിഴവെന്ന് സരിന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: സിജെപി ആര്‍എസ്എസിന്റെ മറ്റൊരു പദ്ധതിയാണെന്ന പ്രസ്താവന തിരുത്തി സിപിഎം നേതാവ് പി. സരിന്‍. ഡല്‍ഹിയില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞ ഈ പ്രസ്താവന പാര്‍ട്ടിയുടേതല്ലെന്നും തനിക്ക് സംഭവിച്ച വാക്ക് പിഴവാണെന്നും പി സരിന്‍ ഫെയ്‌സ്ബുക്കില്‍ അറിയിച്ചു.

ഞാന്‍ മനസ്സില്‍ ഉദ്ദേശിച്ചതല്ല എനിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിഞ്ഞതെന്നും സിജെപിയും ഇന്ന് അവിടെ നടന്ന മാര്‍ച്ചില്‍ പങ്കെടുക്കേണ്ടതായിരുന്നു എന്ന വ്യക്തിപരമായ അഭിപ്രായം പങ്കുവെച്ചു പോകുക മാത്രമായിരുന്നു ഉദ്ദേശമെന്നും സരിന്‍ പറഞ്ഞു. ഡല്‍ഹില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് സരിന്‍ സിജെപി ആര്‍എസ്എസിന്റെ മറ്റൊരു പദ്ധതിയാണെന്ന നിലയില്‍ പ്രസ്താവന നടത്തിയത്. പിന്നീട് ഇത് വിവാദമായിരുന്നു. പരാമര്‍ശത്തില്‍ നിര്‍വ്യാജമായ ഖേദം പ്രകടിപ്പിക്കുന്നതായും സരിന്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ന് ഡല്‍ഹിയിലെ സമരമുഖത്ത് നിന്നുകൊണ്ട് ചാനലുകളോട് പ്രതികരിക്കുമ്പോള്‍ ഇഖജയെ കുറിച്ച് പറഞ്ഞ അഭിപ്രായം എന്റെ പാര്‍ടിയുടേതല്ല എന്നും, അത് എന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വാക്ക് പിഴവാണെന്നും ആദ്യമേ ഏറ്റു പറയട്ടെ. എന്റെ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തോടും, അതിന്റെ രാഷ്ട്രീയപരിപാടികളോടും നീതിപുലര്‍ത്തുന്ന ഒരു പ്രസ്താവനയല്ല എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.

സംഘപരിവാറിനെതിരെയുള്ള രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി സിജെപിയും ഇന്ന് അവിടെ മാര്‍ച്ചില്‍ പങ്കെടുക്കേണ്ടതായിരുന്നു എന്ന വ്യക്തിപരമായ അഭിപ്രായം പങ്കുവെച്ചു പോകുക മാത്രമായിരുന്നു ഉദ്ദേശം.

'സിജെപി ആര്‍എസ്എസിന്റെ പദ്ധതിയാണ്' എന്ന ആരോപണം ശരിയെന്ന് സ്ഥാപിക്കാന്‍ കഴിയുന്ന ഒരവസരം സിജെപി ആയിത്തന്നെ ഉണ്ടാക്കി കൊടുക്കരുത് എന്ന് പറയാന്‍ മാത്രമാണ് ഉദ്ദേശിച്ചത്. എന്നാല്‍, ഞാന്‍ മനസ്സില്‍ ഉദ്ദേശിച്ചതല്ല എനിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിഞ്ഞത്.

അച്ചടക്കമുള്ള ഒരു പാര്‍ടി അംഗം എന്ന നിലയില്‍ ഇത് എന്റെ ഭാഗത്തുനിന്നുണ്ടായ പിഴവ് ആണെന് മനസ്സിലാക്കുന്നു. അതില്‍ നിര്‍വ്യാജമായ ഖേദം പ്രകടിപ്പിക്കുന്നു.

സിജെപി എന്നത് ലോകമാകെ ശ്രദ്ധിക്കുന്ന ഒരു യുവജന പ്രസ്ഥാനമാണ്. അതിനെ പറ്റി തീര്‍ത്തും നിരുത്തരവാദപരമായ നിലയില്‍ ഒരു രാഷ്ട്രീയപ്രസ്താവന നടത്തിയതിലെ അനൗചിത്യം ഈ വൈകിയ വേളയില്‍ തിരിച്ചറിയുന്നു. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാന്‍ പോരാടുന്ന മുഴുവന്‍ സമരസഖാക്കള്‍ക്കും അഭിവാദ്യങ്ങള്‍. തെറ്റുകള്‍ ചൂണ്ടിക്കാട്ടിയ എന്റെ പ്രിയ സഖാക്കള്‍ക്ക് നന്ദി.

ലാല്‍സലാം

Correction regarding the remark that CJP is an RSS project; Sarin calls it a slip of the tongue

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

തുലാവര്‍ഷം വരുന്നു, ഒപ്പം ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും; കേരളത്തില്‍ മഴ ശക്തമാകും

ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കം; 15 മുതല്‍ ഹോട്ടലുകളില്‍ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകള്‍ വാങ്ങില്ല

Today's Rashi Phalam October 13| വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും

'ഭീഷണിക്ക് മുന്‍പില്‍ ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍