സി കെ ജാനു/ഫയല്‍ ചിത്രം 
Kerala

'സവര്‍ണ ഫാസിസ്റ്റാണ് അയാള്‍'; സുരേഷ് ഗോപിക്കെതിരെ സി കെ ജാനു

അടിമ-മാടമ്പി മനോഭാവമാണിത്. ഉന്നതകുലജാതര്‍ മാത്രമാണ് വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആദിവാസി വകുപ്പിന്റെ ഉന്നമനത്തിന് ട്രൈബല്‍ വകുപ്പ് ഉന്നതകുലജാതര്‍ കൈകാര്യം ചെയ്യണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന ബാലിശമാണെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാവും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റുമായ സി കെ ജാനു. തങ്ങളെ പോലുള്ളവര്‍ അടിമകളായി തുടരണം എന്ന് പറയുകയാണ്. ഇത്തരം ചര്‍ച്ചകള്‍ പോലും ഉയരുന്നത് ഇന്ത്യയ്ക്ക് അപമാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അടിമ-മാടമ്പി മനോഭാവമാണിത്. ഉന്നതകുലജാതര്‍ മാത്രമാണ് വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ളത്. നൂറ്റാണ്ടുകളായി ഉന്നത കുലജാതര്‍ വകുപ്പ് കൈകാര്യം ചെയ്ത് പരാജയപ്പെട്ടതാണ്. വംശഹത്യ നേരിടുന്ന കാലത്ത് ഉന്നതര്‍ വരണമെന്ന് പറയുന്നത് മനസിലാകുന്നില്ലെന്നും സി കെ ജാനു പറഞ്ഞു. ഇനിയും ഉന്നതര്‍ വരണമെന്നാണ് പറയുന്നത്. മനുഷ്യരെ മനുഷ്യരായി കാണുന്നില്ല. ഇത്രകാലമായിട്ടും സുരേഷ് ഗോപിക്ക് യാഥാര്‍ഥ്യങ്ങള്‍ മനസിലായിട്ടില്ലെന്നും സി കെ ജാനു പറഞ്ഞു.

ഒരു സവര്‍ണ ഫാസിസ്റ്റ് ആയതുകൊണ്ടാണ് അയാള്‍ക്കങ്ങനെ സംസാരിക്കാന്‍ പറ്റുന്നത്. ഈ കാലമത്രയും ഈ കാര്യങ്ങളൊക്കെ നടത്തിയിട്ടുള്ളത് സവര്‍ണരും സവര്‍ണ മനോഭാവമുള്ളവരും തന്നെയാണ്. ഏറ്റവും താഴെത്തട്ടിലുള്ള ആളുകളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരിക എന്നുള്ളത് ജനാധിപത്യ മര്യാദയാണെന്നും സി കെ ജാനു പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT