sexual assault case പ്രതീകാത്മക ചിത്രം
Kerala

പത്തനംതിട്ടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി ലൈംഗിക പീഡനത്തിന് ഇരയായി; അച്ഛന്‍ അടക്കം 7 പ്രതികള്‍

അച്ഛനില്‍ നിന്നും ലൈംഗികചൂഷണം നേരിട്ടത് ഏഴാം ക്ലാസില്‍ വെച്ചാണെന്നാണ് കുട്ടി വെളിപ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

പത്തനംതിട്ട: പത്തനംതിട്ടയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ അച്ഛന്‍ ഉള്‍പ്പെടെ പീഡിപ്പിച്ചതായി പരാതി. കുട്ടിയുടെ അച്ഛന്‍ അടക്കം ഏഴു പേര്‍ കേസില്‍ പ്രതികളാണ്. കേസില്‍ രണ്ടുപേരെ മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയും കുടുബവും താമസിക്കുന്ന വാടകക്കെട്ടിടത്തിന്റെ ഉടമയും അറസ്റ്റിലായിട്ടുണ്ട്. മറ്റൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അച്ഛനില്‍ നിന്നും ലൈംഗികചൂഷണം നേരിട്ടത് ഏഴാം ക്ലാസില്‍ വെച്ചാണെന്നാണ് കുട്ടി വെളിപ്പെടുത്തിയത്. സഹപാഠികളോടാണ് കുട്ടി ലൈംഗികചൂഷണത്തിന് ഇരയായതായി പെണ്‍കുട്ടി പറഞ്ഞത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖാന്തിരമാണ് പൊലീസിന് മുന്നില്‍ വിവരം എത്തുന്നത്. തുടര്‍ന്ന് മലയാലപ്പുഴ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ലൈംഗികചൂഷണങ്ങള്‍ വ്യത്യസ്ത സമയത്ത് നടന്നതിനാല്‍ ഏഴ് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുട്ടിയുടെ അച്ഛന്‍ കഴിഞ്ഞ മാസമാണ് വിദേശത്തേക്ക് പോയത്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ലൈംഗിക ചൂഷണം നേരിട്ടിരുന്നതായാണ് വിവരം. കേസിലെ ഒരു പ്രതി മരിച്ചുപോയതായും വിവരമുണ്ട്.

Class 10 student sexually assaulted in Pathanamthitta; 7 accused including her father

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രളയ മുന്നറിയിപ്പ് സംവിധാനത്തിന് എന്തുപറ്റി? എല്‍ഡിഎഫ് സര്‍ക്കാരിന്റെ വെള്ളപ്പൊക്ക പ്രതിരോധ പദ്ധതി ചര്‍ച്ചയാകുന്നു

എണ്ണ വിലയിടിവില്‍ ആശ്വാസം കണ്ട് ഓഹരി വിപണി, സെന്‍സെക്‌സ് കുതിച്ചു; രൂപയ്ക്ക് നഷ്ടം

കഞ്ചാവ് കേസിൽ പിടികൂടാൻ ചെന്നപ്പോൾ പൊലീസിനെ ആക്രമിച്ചു; യുവാവിനെ സാഹസികമായി കീഴടക്കി

സോറി ഭരണം മാറിയത് അറിഞ്ഞില്ല! എൻജിഒ യൂണിയനായി നടുറോഡിൽ കെട്ടിയ പന്തൽ എസ്ഐ തന്നെ ഏണിയിൽ കയറി അഴിപ്പിച്ചു

മഴക്കാലത്ത് പൊറോട്ടയും ബീഫും കഴിക്കരുതെന്ന് പറയുന്നതിന്റെ കാരണം...