കൊച്ചിന്‍ കാര്‍ണിവലിനായി നിര്‍മ്മിക്കുന്ന പാപ്പാഞ്ഞിയുടെ രൂപം 
Kerala

പാപ്പാഞ്ഞിക്ക് നരേന്ദ്ര മോദിയുടെ ഛായ; പ്രതിഷേധവുമായി ബിജെപി; മുഖം മാറ്റുമെന്ന് കൊച്ചിന്‍ കാര്‍ണിവല്‍

പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ മുഖവും രൂപസാദൃശ്യവുമുണ്ടെന്നും ഇത് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അധിക്ഷേപിക്കാനുള്ള ശ്രമമാണെന്നും ബിജെപി 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിന്‍ കാര്‍ണിവലിനായി ഒരുക്കിയ പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഛായയെന്ന് ആരോപിച്ച് പ്രതിഷേധവുമായി ബിജെപി. പ്രതിഷേധം ശക്തമായതോടെ പാപ്പാഞ്ഞിയുടെ മുഖം മാറ്റുമെന്ന് സംഘാടകര്‍ അറിയിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് കെഎസ് ഷൈജു പറഞ്ഞു. 

പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ മുഖവും രൂപസാദൃശ്യവുമുണ്ടെന്നും ഇത് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അധിക്ഷേപിക്കാനുള്ള ശ്രമമാണെന്നുമായിരുന്നു ബിജെപിയുടെ ആരോപണം. ഇതിനെതിരെ ജില്ലാ നേതൃത്വം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. 

ഇത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതിനായി മനപ്പൂര്‍വ്വം ചെയ്തതാണ്. കൊച്ചിന്‍ കാര്‍ണിവലിനെ അലങ്കോലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്തിരിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞു. ബിജെപിയുടെ പ്രതിഷേധത്തിന് പിന്നാലെ പാപ്പാഞ്ഞിയുടെ നിര്‍മ്മാണം നിര്‍ത്തിവച്ചു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !