ഫയല്‍ ചിത്രം 
Kerala

'നേത്രാവതി'ക്ക് മുകളില്‍ തെങ്ങു വീണു ; ഉടമയ്‌ക്കെതിരെ കേസെടുത്തു

കൊയിലാണ്ടി തിക്കോടി സെക്ഷനിലാണ് നേത്രാവതി എക്‌സ്പ്രസിനുമേല്‍ തെങ്ങ് വീണത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തെങ്ങുവീണ് നേത്രാവതി എക്‌സ്പ്രസിന്റെ യാത്ര മുടങ്ങിയ സംഭവത്തില്‍ തെങ്ങിന്റെ ഉടമയ്‌ക്കെതിരെ കേസെടുത്തു. ഉടമയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കും. ജുലായ് 14ന് വൈകീട്ട് കൊയിലാണ്ടി തിക്കോടി സെക്ഷനിലാണ് നേത്രാവതി എക്‌സ്പ്രസിനുമേല്‍ തെങ്ങ് വീണത്.

എന്‍ജിനും വൈദ്യുതിലൈനും തകരാര്‍ പറ്റി. ലോക്കോയുടെ വിന്‍ഡ് ഷീല്‍ഡ് പൊട്ടിയതിനാല്‍ പുതിയ എന്‍ജിന്‍ ഘടിപ്പിച്ചാണ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചത്. മുംബൈയിലേക്കുള്ള വണ്ടി മൂന്നു മണിക്കൂറോളം പിടിച്ചിട്ടതോടെ, പിന്നാലെയുള്ള ട്രെയിനുകളും മണിക്കൂറുകളോളം വൈകി. 

റെയില്‍പ്പാളത്തിനടുത്തെ തെങ്ങ് മുറിക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങള്‍ക്കുമുന്‍പ് ഉടമയ്ക്ക് നോട്ടീസ് നല്‍കിയതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു. എന്നാല്‍, മരം മുറിച്ചില്ല. റെയില്‍വേ ആക്ട് പ്രകാരം തീവണ്ടിക്കും യാത്രക്കാരുടെയും സുരക്ഷയ്ക്കും പ്രശ്‌നമാകുന്നത് ശിക്ഷാര്‍ഹമാണെന്നു കാണിച്ചാണ് കേസെടുക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ