ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടം 
Kerala

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; കോളജ് വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചു

കൊട്ടാരക്കര- ദിണ്ടിഗല്‍ ദേശീയപാതയില്‍ ഐഎച്ച്ആര്‍ഡി കോളജിന് സമീപത്തെ വളവിലാണ് രാവിലെ പതിനൊന്നു മണിയോടെ അപകടമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

കുട്ടിക്കാനം: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോളജ് വിദ്യാര്‍ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിക്ക് പരിക്കേറ്റു. കുട്ടിക്കാനം മരിയന്‍ കോളജിലെ ബിഎസ്സി ഫിസിക്സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി അണക്കര പ്ലാമൂട്ടില്‍ വീട്ടില്‍ ഡോണ്‍ സാജന്‍ (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഏലപ്പാറ നാലാം മൈല്‍ സ്വദേശി അന്‍സല്‍ (18) നെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊട്ടാരക്കര- ദിണ്ടിഗല്‍ ദേശീയപാതയില്‍ ഐഎച്ച്ആര്‍ഡി കോളജിന് സമീപത്തെ വളവിലാണ് രാവിലെ പതിനൊന്നു മണിയോടെ അപകടമുണ്ടായത്. ഡോണ്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കോളജിലെ പരിപാടിക്കായി സാധനങ്ങള്‍ വാങ്ങാന്‍ മുണ്ടക്കയത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

തൊട്ടുപുറകെയെത്തിയവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോണിന്റെ ജീവന്‍ രക്ഷിക്കാനായില്ല. റോഡില്‍ മറിഞ്ഞ ബൈക്ക് മീറ്ററുകളോളം തെന്നി നീങ്ങിയാണ് നിന്നത്. ഡോണ്‍ അപകട സ്ഥലത്ത് തന്നെ മരിച്ചു. ഡോണിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പിതാവ് സാജന്‍,മാതാവ്ദീപ.

College Student Dies in Bike Accident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT